കോടികള്‍ നിക്ഷേപിച്ച് സഹാറാഗ്രൂപ്പ് വമ്പന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
സഹാറാ ഗ്രൂപ്പ് പുതിയ സംരംഭകര്‍ക്കായി അനേകം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുന്നു. ഇതിനായി 32,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമാക്കുന്നത്. ഇതിലൂടെ 56,000 തൊഴിലവസരങ്ങളും സൂഷ്ടിക്കാനാകുമെന്ന് കമ്പനി അഭിപ്രായപ്പെടുന്നു. ക്ഷീരോത്പാദനം, റിയല്‍ എസ്റ്റേറ്റ്, കുറഞ്ഞ ചിലവില്‍ വീടു നിര്‍മ്മാണം, വിദ്യാഭ്യാസ സംരംഭങ്ങള്‍ തുടങ്ങിയവയിലേക്കാണ് തൊഴിലവസരങ്ങള്‍ ഉള്ളത്.
നിക്ഷേപകര്‍ക്ക് തിരിച്ചു നല്കിയ 22000 കോടി രൂപയുടെ ഉറവിടം കാണിക്കമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയതിന്റെ പിന്നാലെയാണ് ഇപ്പോഴത്തെ ഈ പുതിയ നിക്ഷേപ വാദഗ്ദാനവും.
https://www.facebook.com/Malayalivartha