നോട്ട് പിൻവലിക്കൽ : സാധാരണക്കാർ അറിയേണ്ടത്
നോട്ടുകള്‍ക്കായി സാധാരണക്കാര്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇതിനിടയിൽ പലതവണ ബാങ്കിൽ ചെന്ന് കള്ളനോട്ട് വെളുപ്പിക്കുന്നവരും കുറവല്ല . കള്ളപ്പണം വെളുപ്പിക്കാന്‍ വന്‍കിടക്കാര്‍ സാധാരണക്കാരെ വ്യാപകമായി ഉപയോഗിക്കുന്നു. ഇത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനു പുറമെ ഇത്തരമൊരു നിലപാട് എടുത്തതിന്റെ ഉദ്ദേശ ശുദ്ധി ഇല്ലാതെയാക്കുകയും ചെയ്യും. ഇത്തരം പ്രവൃത്തി നേരിടുന്നതിനായി കടുത്ത പരിഷ്കരണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും. നോട്ടുകള്‍ മാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഒരേ ആളുകള്‍ തന്നെ പലതവണ ബാങ്കുകളില്‍ പണം മാറാന്‍ എത്തുന്നുവെന്നും ഇങ്ങനെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും വ്യക്തമാക്കിയാണ് പുതിയ നടപടി.
കറന്‍സി പിന്‍വലിച്ച തീരുമാനവുമായി ബന്ധപ്പെട്ട് സാധാരണക്കാർ അറിയേണ്ട 10 കാര്യങ്ങള്‍
1. കറന്‍സി പിന്‍വലിച്ച തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
2. പിന്‍വലിച്ച 1000,500 കറന്‍സികള്‍ ജില്ലാ സഹകരണ ബാങ്കുകള്‍ വഴി മാറ്റി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനുള്ള അനുമതിയും പിന്‍വലിച്ചു.നേരത്തെ പ്രാദേശിക സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്കുകളില്‍ പിന്‍വലിച്ച പണം മാറ്റി നല്‍കാന്‍ അനുമതി നല്‍കുമെന്നായിരുന്നു വിവരം.
3. രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഈ മാസം 24 വരെ പാര്‍ക്കിംഗ് ഫീസ് ഈടാക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
4.നോട്ടു നിയന്ത്രണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകളടച്ചിടാനുള്ള തീരുമാാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പിന്മാറി.
5.കറന്‍സി പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്തെ ഏഴോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഉടന്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇക്കാര്യം ഉയര്‍ത്തി കേന്ദ്രസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷ തീരുമാനം.
6. വെള്ളിയാഴ്ച വരെ രാജ്യത്തെ ദേശീയ പാതകളില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
7.ഒരു ദിവസം എ.ടി.എമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക 2000ല്‍ നിന്നും 2500ലേക്ക് ഉയര്‍ത്തി. ഒരാഴ്ച 20,000 രൂപ പിന്‍വലിക്കാമായിരുന്നത് 24,000 രൂപയായി ഉയര്‍ത്തി. പിന്‍വലിച്ച തുക മാറ്റിയെടുക്കാവുന്ന തുക 4500 രൂപയാക്കി ഉയര്‍ത്തി. നേരത്തെ ഇത് 4000 രൂപയായിരുന്നു.
8. പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 10 ദിവസം കൂടി നീട്ടി നല്‍കി. നവംബര്‍ 24വരെ ചില പ്രത്യേക സേവനങ്ങള്‍ക്ക് ഈ നോട്ടുകള്‍ ഉപയോഗിക്കാനാണ് കേന്ദ്രത്തിന്റെ അനുമതി. സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്ബുകള്‍, ടോള്‍ ബൂത്തുകള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, വിമാന ടിക്കറ്റ്, പാല്‍ ബൂത്തുകള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലാണ് പഴയ നോട്ടുകള്‍ ഉപയോഗിക്കാനാവുക.
9. പുതിയ 2000 രൂപയുടെ നോട്ടുകള്‍ ചൊവ്വാഴ്ച മുതല്‍ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് ലഭിച്ചു തുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നോട്ടുകള്‍ എ.ടി.എമ്മുകളില്‍ നിറയ്ക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചതായും കേന്ദ്ര സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത ദാസ് പറഞ്ഞു.
10. രാജ്യത്ത് എ.ടി.എം ഉപയോഗിക്കുന്നവരില്‍ നിന്ന് ചാര്‍ജ് ഈടാക്കരുതെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. മറ്റ് ബാങ്കുകളുടെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിച്ചാലും ചാര്‍ജ് ഈടാക്കരുതെന്നും ഈ ഇളവ് ഡിസംബര്‍ 30 വരെ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha