നോട്ട് അസാധുവാക്കല്‍: മൊബൈല്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്
500, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായവരില്‍ മൊബൈല്‍ ഫോണ്‍ വില്പനക്കാരും ഉല്‍പ്പാദകരും. മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ വില്പന കുത്തനെ ഇടിഞ്ഞു. വില്പന ഗണ്യമായി ഇടിഞ്ഞതോടെ കനത്ത പ്രഹരമേറ്റതില്‍ ആപ്പിളും ഉള്‍പ്പെടും.
മൊബൈല്‍ വില്പനയില്‍ ഏറിയപങ്കും കറന്‍സി ഉപയോഗിച്ചാണു നടക്കുന്നത്. ഇതാണ് വില്പന ഇടിയാനുള്ള പ്രധാന കാരണം. വലിയ തുകകളുടെ കറന്‍സികള്‍ പിന്‍വലിച്ചതോടെ ഓണ്‍ലൈന്‍വ്യാപാരം ഉള്‍പ്പെടെയുള്ള എല്ലാവിധ ഇടപാടുകളിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. വിലയേറിയ ബ്രാന്‍ഡുകള്‍ക്കൊപ്പം ചെറു കമ്ബനികള്‍ക്കും തിരിച്ചടി നേരിടുന്നുണ്ട്. വില്പന കുറയുന്നത് മാന്ദ്യമായി കണക്കാനാവില്ലെന്നും ഒരു പക്ഷത്തുനിന്ന് വിലയിരുത്തലുണ്ട്.
തങ്ങളുടെ സ്വകാരാവശ്യങ്ങള്‍ക്കായി ജനം പണം കൈയില്‍ കരുതുന്നതാണ് മാര്‍ക്കറ്റുകളിലെ വില്പനയിടിവിനു കാരണം. ഇഎംഐ, ഡിജിറ്റല്‍ വാലറ്റ് സംവിധാനങ്ങളിലേക്ക് ജനം കൂടുതല്‍ തിരിയുന്നത് ഇതിന്റെ സൂചനയാണെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചിലെ സീനിയര്‍ അനലിസ്റ്റ് തരുണ്‍ പഥക് പറയുന്നു.
https://www.facebook.com/Malayalivartha