ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു, ബാരലിന് 47.20 ഡോളര്‍
എണ്ണയുല്‍പാദന രാജ്യങ്ങളുടെ യോഗം ബുധനാഴ്ച ചേരാനിരിക്കേ അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) വിലയില്‍ ചെറിയ വര്‍ധന. ബാരലിന് 47.20 ഡോളര്‍ എന്ന നിലയിലാണ് അവസാരം വിപണി ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ച മൂന്നു ശതമാനം വരെ വില താഴ്ന്നതിനു പിന്നാലെയാണ് മുന്നേറ്റമുണ്ടായിരിക്കുന്നത്. തിങ്കളാഴ്ചത്തെ നില ബാരലിന് 46.28 ഡോളറില്‍ എത്തിയിരുന്നു.
ബുധനാഴ്ച വിയന്നയില്‍ ചേരുന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ റഷ്യ അടക്കമുള്ള ഒപെക് ഇതര രാജ്യങ്ങളുടെ ഉല്‍പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചയുണ്ടാവും. ഒപെക്, ഒപെക് ഇതര രാഷ്ട്രങ്ങളുടെ യോഗം കഴിഞ്ഞ തിങ്കളാഴ്ച വിളിച്ചു ചേര്‍ത്തിരുന്നെങ്കിലും സഊദി വിട്ടുനിന്നതിനെത്തുടര്‍ന്ന് നടന്നിരുന്നില്ല.
ഉല്‍പാദനം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒപെക് രാജ്യങ്ങള്‍ക്കിടയില്‍ ധാരണയെത്താത്തതാണ് യോഗത്തില്‍ സംബന്ധിക്കാത്തതെന്ന് സഊദി അറിയിച്ചു.
https://www.facebook.com/Malayalivartha