ജിയോ 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്; മൂന്ന് മാസംകൊണ്ട് അഞ്ചുകോടി വരിക്കാര്‍
4ജിയുടെ ചുവടു പിടിച്ചു റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ട് മുന്നേറുന്നു. മൂന്ന് മാസം പിന്നിട്ടപ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം 5 കോടി കടന്നു. ലോഞ്ചിങ്ങിന് ശേഷം മിനിറ്റില്‍ 1,000 വരിക്കാരെ നേടി ജിയോ റെക്കോര്‍ഡിട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിദിനം ശരാശരി ആറ് ലക്ഷം പേര്‍ ജിയോയുടെ വരിക്കാരായിക്കൊണ്ടിരുന്നു. ഈ കണക്കില്‍ വാട്‌സ്ആപ്പിനേയും ഫേസ്ബുക്കിനേയും ജിയോ മറികടന്നെന്ന് ജിയോ വൃത്തങ്ങള്‍ അവകാശപ്പെടുന്നു. 83 ദിവസത്തിനുള്ളില്‍ വരിക്കാരുടെ എണ്ണം അഞ്ച് കോടി കടന്ന്, ലോകത്തെ അതിവേഗം വളരുന്ന കമ്പനിയായി ജിയോ കുതിപ്പ് തുടരുകയാണെന്ന് ജിയോ വൃത്തങ്ങള്‍ പറയുന്നു.
12 വര്‍ഷമെടുത്താണ് എയര്‍ടെല്‍ അഞ്ച് കോടി വരിക്കാരെന്ന നാഴികകല്ല് മറികടന്നത്. വൊഡാഫോണും ഐഡിയയും ഇതിനായി 13 വര്‍ഷമെടുത്തു. ടെലികോം രംഗത്ത് അരങ്ങേറ്റം കുറിച്ച് ഒരു മാസത്തിനുള്ളില്‍ 1.6 കോടി വരിക്കാരെ ലഭിച്ചുവെന്നായിരുന്നു ജിയോയുടെ അവകാശവാദം.
എയര്‍ടെല്‍ വരിക്കാരുടെ അഞ്ചിലൊന്ന് വരും ഇപ്പോള്‍ ജിയോ ഉപയോഗിക്കുന്നവരുടെ എണ്ണം. ഒക്ടോബറിലെ കണക്കുപ്രകാരം രാജ്യത്ത് 262.67 മില്യണ്‍ ആളുകള്‍ എയര്‍ടെല്‍ സേവനം ഉപയോഗിക്കുന്നു. വൊഡാഫോണിന് 201.90 മില്യണ്‍ വരിക്കാരും ഐഡിയയ്ക്ക് 180.25 മില്യണ്‍ വരിക്കാരാണുള്ളത്.
https://www.facebook.com/Malayalivartha