ഫേസ് ബുക്ക് വാട്‌സ് ആപ്പിനെ സ്വന്തമാക്കി
മൊബൈല്‍ അധിഷ്‌ഠിത സന്ദേശ കൈമാറ്റ ആപ്ലിക്കേഷനായ വാട്‌സ് ആപ്പിനെ ലോകത്തില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സംരംഭകരമായ ഫേസ്‌ബുക്ക് വിലയ്‌ക്കു വാങ്ങുന്നു. 19 ബില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് ( 11,823,70000,000 രൂപ ) വാട്‌സ് ആപ്പിനെ ഫേസ് ബുക്ക് അകത്താക്കുന്നത് .
നാലു ബില്യണ്‍ ഡോളര്‍ പണമായും ബാക്കി തുക ഫേസ് ബുക്കിന്റെ ഓഹരിയുമായിട്ടാണ് നല്‍കുന്നത് . 16 ബില്യണ്‍ ഡോളറിനാണ് ഇടപാട് ആദ്യം നടന്നതെന്നാണ് ഫേസ് ബുക്ക് പറഞ്ഞിരുന്നത് . ഒരു ബില്യണ്‍ ഡോളറിന് ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമിനെ ഫേസ്‌ബുക്ക് നേരത്തെ ഏറ്റെടുത്തിരുന്നു. ഇത്രയും ഭീമമായ തുക കൊടുത്ത് ഒരു സ്ഥാപനത്തെ ഏറ്റെടുക്കുന്നത് ആദ്യമായിട്ടാണ് .
വാട്ട്‌സ് ആപ്പ് സ്ഥാപകനായ ജാന്‍ കൗമ് ഫേസ്‌ബുക്കിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ ഇതോടെ അംഗമാകും. ഫേസ് ബുക്ക് ഇപ്പോഴുളള സ്ഥിതിയില്‍ തന്നെ വാട്ട്‌സ് ആപ്പിനെ നിലനിര്‍ത്തുമെന്നാണ് കമ്പനി അധികൃതര്‍ അറിയിക്കുന്നത് .
2009 ലാണ് വാട്ട്‌സ് ആപ് കമ്പനി ആരംഭിച്ചത് . യാഹു ജീവനക്കാരായിരുന്ന ബ്രയാണ്‍ ആക്‌ടനും ജാന്‍ കൗമും ചേര്‍ന്നാണ് തുടങ്ങിയത് . ലോകത്താകമാനം ഏകദേശം 450 ദശലക്ഷം ഉപഭോക്താക്കളാണ് വാട്‌സ് ആപ്പിനുളളത് . ഇന്റര്‍ നെറ്റിന്റെ സഹായത്തോടെ ഫയല്‍ ഷെയറിംഗിനും, ചാറ്റിങ്ങിനും സാധിക്കുന്ന ഈ വാട്‌സ് ആപ്പില്‍ ചിത്രങ്ങള്‍ തത്സമയം അയക്കാനും വീഡിയോ ഫയലുകളും മറ്റും അറ്റാച്ചു ചെയ്യാനും സാധിക്കും. ഇന്‍സ്റ്റന്റ് മെസേജ് സൗകര്യങ്ങളും ലഭ്യമാണ് . ഇതില്‍ ഉപഭോക്താക്കളെ കൃത്യമായി മെസേജ് വിവരങ്ങള്‍ അറിയിക്കാനും സാധിക്കും .
ഏറ്റവും വലിയ ഓണ്‍ലൈന്‍ ഡാറ്റാബേസ് ആക്കി ഫേസ് ബുക്കിനെ മാറ്റാന്‍ വേണ്ടി ശ്രമിക്കുകയാണ് ഫേസ് ബുക്ക് നിര്‍മ്മാതാക്കള്‍.
https://www.facebook.com/Malayalivartha