ലോകത്തെ അതിവേഗ കാര്‍ ആയി മാറി വെനം കാര്‍
വെനം ജിടികാര്‍ മണിക്കൂറില്‍ 453 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ് ലോകത്തെ അതിവേഗ കാര്‍ എന്ന പ്രശസ്‌തി സ്വന്തമാക്കി.
ഈ കാര്‍ നിര്‍മ്മിച്ചത് ഹെന്നഡി എന്ന അമേരിക്കന്‍ കമ്പനിയാണ് . 7.0 ലിറ്റര്‍, 927 കെഡബ്ലിയു ട്വിന്‍ടര്‍ബൊ വി8 എന്‍ജിന്‍ ഘടിപ്പിച്ച കാറിന്റെ വിലയാകട്ടെ 8 ലക്ഷം പൗണ്ട് സ്റ്റെര്‍ലിംഗ് ( 82607971 രൂപ) ആണ് .
ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്റര്‍ ടര്‍മാക്കില്‍ ടെസ്റ്റ് ഡ്രൈവര്‍ ബ്രയന്‍സ്‌മിത്ത് അത് വേശതയില്‍ ഓടിച്ചപ്പോള്‍ മുമ്പ് ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍ സ്‌പോര്‍ട്ട് കാര്‍ 2010 ല്‍ സൃഷ്‌ടിച്ച ലോക റെക്കോര്‍ഡ് തകര്‍ന്നു. ബുഗാട്ടിയുടെ കാറിന്റെ വേഗത മണിക്കൂറില്‍ 431 കിലോമീറ്ററായിരുന്നു.
2011 ലാണ് വെനം ജി.ടി കാര്‍ നിര്‍മ്മിച്ചു തുടങ്ങിയത് . ഇതിനകം കാര്‍ പ്രേമികളായ അതിസമ്പന്നരായ 11 പേര്‍ ഇത് സ്വന്തമാക്കി.
https://www.facebook.com/Malayalivartha