മോദിയുടെ പരിഷ്‌ക്കാരങ്ങള്‍ക്ക് തിരിച്ചടി; എട്ടുവര്‍ഷത്തെ ഏറ്റവും മോശമായ നിലയില്‍ ഇന്ത്യന്‍ വിദേശ നിക്ഷേപ മേഖല
ഇന്ത്യന്‍ വിപണിയില്‍നിന്നു വിദേശ കമ്പനികള്‍ 2016ല്‍ പിന്‍വലിച്ചത് 3 ബില്യണ്‍ ഡോളര്‍. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ വിദേശ നിക്ഷേപത്തില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. ഏറ്റവും ആകര്‍ഷണീയമയിരുന്ന ബോണ്ട് വിപണിയെയാണ് ഇതു കാര്യമായി ബാധിച്ചത്.
വിദേശ നിക്ഷേപങ്ങളുടെ പ്രധാന ആകര്‍ഷണമായിരുന്നു ബോണ്ട് മേഖല. മേഖലയിലേക്ക് പണത്തിനന്റെഒഴുക്കു കാര്യമായി ഉണ്ടായെങ്കിലും പിന്‍വലിക്കപ്പെട്ടതിന്റെഅത്രയും എത്താതിരുന്നത് മേഖലയെ കാര്യമായി ബാധിച്ചു.
2017 സാമ്ബത്തിക വര്‍ഷത്തിനന്റെരണ്ടാം പാതിയോടെ മാത്രമേ മേഖലയ്ക്കു തിരിച്ചുകയറാന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കണക്കുകള്‍ പ്രകാരം വിദേശ നിക്ഷേപകര്‍ 2016ല്‍ 20,566 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
അതേസമയം കഴിഞ്ഞവര്‍ഷം 43,646 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. വാങ്ങിയതിനേക്കാളും ഏതാണ്ട് 23,080 കോടി രൂപ അധികമാണിത്. വിദേശ നിക്ഷേപത്തില്‍ 2016നെ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും മോശപ്പെട്ട കാലഘട്ടമാക്കി മാറ്റിയതും ഈ വിറ്റഴിക്കലാണ്.
ആഗോളതലത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് വിദേശ നിക്ഷേപ മേഖലയിലെ മോശം പ്രകടനത്തിന്റെ മൂലകാരണം. ഡോളര്‍ ശക്തി പ്രാപിച്ചതും, യുഎസ് ഫെഡറല്‍ റിസര്‍വ് മൂല്യം വര്‍ധിപ്പിക്കും എന്ന പ്രതീതിയും, നോട്ട് റദ്ദാക്കലിനെ തുടര്‍ന്നു രാജ്യത്തു രൂപപ്പെട്ട പ്രതിസന്ധിയും വിപണിയുടെ മോശം പ്രകടനത്തിനും ആക്കംകൂട്ടി.യുഎസിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് നേടിയ അട്ടിമറി വിജയവും ഇന്ത്യന്‍ വിപണിയിലെ വിദേശനിക്ഷേപങ്ങളുടെ പിന്‍വലിക്കലിനു കാരണമായി.
https://www.facebook.com/Malayalivartha