വേഗത്തില്‍ ലഭിക്കുന്ന വായ്പകള്‍
പല ഘട്ടങ്ങളിലും പണത്തിനു അത്യാവശ്യം വരാറുണ്ട്. വായ്പകൾ പലതുണ്ടെങ്കിലും അത്യാവശ്യഘട്ടങ്ങളിൽ പലപ്പോഴും ഉപകരിക്കാറില്ല. ഒരു ലോണ്‍ അനുവദിച്ചു കിട്ടാൻ പലപ്പോഴും ദിവസങ്ങളോളം നടക്കേണ്ടിവരും.
എന്നാൽ വളരെ എളുപ്പം ഒരു ദിവസം കൊണ്ട് തന്നെ തരപ്പെടുത്താവുന്ന ചില ലോണുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം
നിങ്ങൾക്ക് സ്വന്തമായി ഫിക്സഡ് ഡെപ്പോസിറ്റിൽ പണമുണ്ടെങ്കിൽ അതിൽ നിന്ന് 85 ശതമാനം തുക വരെ ലോൺ എടുക്കാം. പലിശ നിരക്കിന്റെ രണ്ട് ശതമാനം കൂടുതല്‍ വരെ നിരക്കില്‍ പലിശ നല്കേണ്ടിവരുമെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ ഇത് സഹായകകരമാണ്.
അത് പോലെ അനായാസമായി കിട്ടുന്ന ഒന്നാണ് ചിട്ടി ലോൺ. ചിട്ടി പത്ത് തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി കൃത്യമായി അടച്ചിട്ടുണ്ടെങ്കിൽ ചിട്ടിത്തുകയുടെ 50% വരെ ലോണ്‍ ലഭിക്കും. പിന്നീട് വായ്പത്തുക മടക്കി അടക്കുകയോ ചിട്ടി വട്ടമെത്തുമ്പോള്‍ വായ്പ കുറച്ച് ബാക്കി തുക കൈപ്പറ്റുകയോ ചെയ്യാം .
പരമ്പരാഗത പോളിസികള്‍, യൂലിപ് പോളിസികള്‍, സിംഗിള്‍ പ്രീമിയം പോളിസികള്‍എന്നിവയിലേതെങ്കിലും ഉണ്ടെങ്കിൽ അവയിൽ നിന്നും വായ്പയെടുക്കാം. ഒരുദിവസത്തിനുള്ളിൽ തന്നെ ബാങ്ക് അകൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ആയി കിട്ടും. പോളിസിയുടെ സറണ്ടര്‍ മൂല്യത്തിന്റെ 85 മുതല്‍ 90 ശതമാനം വരെ വായ്പ ലഭിക്കും.15% മാണ് ഇത്തരം ലോണുകളുടെ പലിശ.പലിശയും മുതലും കൂടിച്ചേര്‍ന്ന് പോളിസിയുടെ സറണ്ടര്‍മൂല്യത്തില്‍ കൂടുതലായാല്‍ പോളിസി ലാപ്സാകും.
റീസെയില്‍ മൂല്യം കൂടിയ പുതിയ വാഹനം ഈടുവെച്ചും ബാങ്കുകളിൽ നിന്ന് വായ്പ ലഭിക്കും. അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വകാര്യവാഹനങ്ങളുടെ ഈടിന്മേലും ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാണിജ്യ വാഹനങ്ങളുടെ ഈടിന്മേലും ബാങ്കുകള്‍ പൊതുവെ വായ്പ കൊടുക്കാറില്ല
മാസ ശമ്പള വരുമാനക്കാര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യക്തിഗത വായ്പകൾ കിട്ടും. മികച്ച ക്രഡിറ്റ് പ്രൊഫൈല്‍ ഉള്ളവർക്ക് കൂടുതല്‍ പണം കിട്ടുകയും ചെയ്യും.എന്നാൽ ഇവക്ക് പലിശ നിരക്ക് വളരെ കൂടുതലാണ്. 15% മുതല്‍ 30% വരെ പലിശ ഈടാക്കുന്ന ബാങ്കുകൾ ഉണ്ട്.
ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ലോണ്‍ വളരെയെളുപ്പം നേടാന്‍ കഴിയും. പക്ഷേ ഏറ്റവും കൂടുതല്‍ പലിശ നിരക്കുള്ള വായ്പയാണിത്. ക്രഡിറ്റ് കാര്‍ഡ് കമ്പനികള്‍ക്കനുസരിച്ച് പലിശ വ്യത്യസതമായിരിക്കും.
https://www.facebook.com/Malayalivartha