കയര്‍പിരിക്കുന്ന തൊഴിലാളികളുടെ കൂലി 300 രൂപയാക്കി
കയര്‍പിരി തൊഴിലാളികളുടെ കൂലി 260 രൂപയില്‍ നിന്നും 300 രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി അടൂര്‍പ്രകാശ് പറഞ്ഞു. കൂലി വര്‍ദ്ധന നാളെ മുതല്‍ പ്രബല്യത്തില്‍ വരും. ചകിരിനാരിന്റെ ഉത്പാദനം പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ പ്രാധാന്യം കൊടുക്കുന്ന പദ്ധതി നടപ്പാക്കും. നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് രൂപം നല്കിയ മിനി ഡീഫൈബറിങ് യന്ത്രങ്ങള്‍ സബ്സിഡി നിരക്കില്‍ സംഘങ്ങള്‍ക്കു വിതരണം ചെയ്യും
https://www.facebook.com/Malayalivartha