രാജ്യാന്തര കാര്‍ വിപണിയില്‍ ലാഭവും നഷ്‌ടവും
എക്‌സൈസ് നികുതിയില്‍ ഇളവ് ലഭിച്ചെങ്കിലും രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് വില്‍പ്പനയില്‍ കഴിഞ്ഞമാസം വന്‍ കുതിപ്പ് നേടാനായില്ല. ടൊയോട്ടയും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും കനത്ത വില്‌പനയിടിവ് രേഖപ്പെടുത്തിയപ്പോള്‍ മുന്‍നിരക്കാരായ മാരുതിക്ക് വെറും രണ്ട് ശതമാനം വളര്‍ച്ചയാണ് നേടാന്‍ കഴിഞ്ഞത്. ഫോര്‍ഡ്, ഹോണ്ട, ടാറ്റാ മോട്ടേഴ്‌സ് എന്നിവ കഴിഞ്ഞമാസം മികച്ച മുന്നേറ്റം കാഴ്‌ച വച്ചു.
സാമ്പത്തിക മാന്ദ്യത്തിന് പുറമേ ഉയര്‍ന്ന വായ്‌പാ പലിശ നിരക്ക്, അടിക്കടിയുളള ഇന്ധനവില വര്‍ദ്ധന എന്നിവ വാഹനവിപണിയില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റി നിര്‍ത്തുകയാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
https://www.facebook.com/Malayalivartha