റിസര്‍വ് ബാങ്ക് : 2005 നു മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള സമയപരിധി നീട്ടി
2005 ന് മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നതിനുള്ള കാലാവധി റിസര്‍വ് ബാങ്ക് ദീര്‍ഘിപ്പിച്ചു. നേരത്തെ ഏപ്രില്‍ 1 ന് മുമ്പ് പിന്‍വലിക്കണമെന്നായിരുന്നു അറിയിച്ചിരുന്നത് . ഇപ്പോള്‍ അത് 2015 ജനുവരി 1 വരെ നോട്ടുകള്‍ മാറ്റിയെടുക്കാനുളള സൗകര്യമുണ്ടായിരിക്കും. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ക്കും ഇത് ബാധകമാണ് .
2005 നു ശേഷം ഇറങ്ങിയ നോട്ടുകളുടെ പുറകില്‍ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാവും. എന്നാല്‍ അതിനുമുമ്പ് ഇറങ്ങിയ നോട്ടുകളില്‍ വര്‍ഷം കാണില്ല. കള്ളനോട്ടുകള്‍ വ്യാപകമായതോടെയാണ് റിസര്‍വ് ബാങ്ക് ഇത്തരത്തിലൊരു തീരുമാനമെടുത്തത് .
ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളൊന്നുമുണ്ടാകാത്ത വിധത്തില്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സത്വര നടപടികള്‍ എടുക്കണമെന്ന് ബാങ്ക് അധികൃതരോട് റിസര്‍വ് ബാങ്ക് അറിയിച്ചു.
https://www.facebook.com/Malayalivartha