ഭൂമി കൈമാറ്റം - 13 .5 ലക്ഷം രജിസ്ട്രേഷനുകള്‍ക്ക് കനത്ത പിഴ അടക്കേണ്ടിവരും
2015 ജൂണ്‍ ഒന്നിന് ശേഷം രജിസ്റ്റർ ചെയ്ത ഭൂമി ഇടപാടുകളിൽ നോട്ടു നേരിട്ട് കൊടുത്ത് കൈമാറ്റം നടത്തിയവർ കുടുങ്ങാൻ സാധ്യത. ഏകദേശം 13,5 ലക്ഷം രജിസ്ട്രേഷനുകൾ ഇങ്ങനെയുണ്ടെന്നാണ് കണക്കാക്കുന്നത്.
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 269 എസ്.എസ്. ഭേദഗതി പ്രകാരം ചെക്ക്, ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്‍നടത്താവൂ. ഭൂമി, വീട്, ഫ്ലാറ്റ് തുടങ്ങിയ സ്ഥാവരവസ്തുകള്‍ വില്‍ക്കുമ്പോൾ ഈ നിയമം ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ എടുത്തുപറയുന്നുണ്ട്.ഇത് ലംഘിച്ചവരെയാണ് ആദായവകുപ്പ് ലക്ഷ്യമിടുന്നത്. 20,000 രൂപയ്ക്കുമുകളില്‍ ഇടപാട് പണമായി നടത്തിയിട്ടുണ്ടെങ്കില്‍, പിഴ അടയ്ക്കേണ്ടിവന്നേക്കാം.
2015 ഏപ്രിലിനുശേഷം സംസ്ഥാനത്ത് നടന്ന പതിമൂന്നരലക്ഷം രജിസ്ട്രേഷനുകളിൽ 20,000 രൂപയ്ക്കുമുകളില്‍ ഡ്രാഫ്റ്റോ, ചെക്കോ, ഡിജിറ്റല്‍ കൈമാറ്റങ്ങള്‍ വഴിയോ നടന്നിട്ടുണ്ടെന്ന് കരുതുന്നത് 10 ശതമാനംമാത്രം ആണ് .
വന്‍കിടക്കാരും സാധാരണക്കാരുമായ ഒട്ടേറെപ്പേര്‍ കുടുങ്ങാൻ സാധ്യതയുണ്ട്. അഡ്വാന്‍സ് തുക കഴിച്ചുള്ള ബാക്കി മുഴുവന്‍ തുകയും രൊക്കമായി കൈപ്പറ്റിയെന്നാണ് പലപ്പോഴും രജിസ്‌ട്രേഷൻ നടക്കുമ്പോൾ എഴുതാറുള്ളത്.
ഇടപാടുകള്‍ കര്‍ശനമായി ബാങ്ക് മുഖേനയാകണമെന്നിരിക്കെ ഇങ്ങനെ എഴുതുന്നത് നിയമപ്രകാരം തെറ്റാണ്.എന്നാൽ ഇത് സംബന്ധിച്ച സർക്കാർ രേഖകളൊന്നും ഇറങ്ങാത്തതിനാൽ പല രജിസ്റ്റർ ഓഫീസുകളും ഇക്കാര്യത്തിൽ നിഷ്‌കർഷ ഏർപ്പെടുത്താറില്ല. ഇങ്ങനെ രൊക്കം പണമായി നൽകി എന്ന് രേഖപ്പെടുത്തിയവരെയൊക്കെ ആദായവകുപ്പ് പിടികൂടുമെന്നാണറിവ്. അവർ 20,000 രൂപയ്ക്കുമുകളില്‍ സ്വീകരിച്ച തുകയ്ക്ക് തുല്യമായ പിഴ അടയ്ക്കേണ്ടിവരും.
https://www.facebook.com/Malayalivartha