ഇനി എല്ലാം ആധാറനുസരിച്ച്
ഇത്തവണത്തെ ബജററില്‍ ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് ആധാർ നമ്പർ നിർബന്ധമാക്കുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നു സൂചന. ഇനി മുതൽ ആധാർ നമ്പർ രേഖപ്പെടുത്തിയാൽ മാത്രമേ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ കഴിയു . ഇതിനു മുൻപും റിട്ടേൺ ഫയല്‍ ചെയ്യേണ്ട ഫോമില്‍ ആധാർ നമ്പർ രേഖപ്പെടുത്താനുള്ള കോളം ഉണ്ടെങ്കിലും നിർബന്ധം അല്ലായിരുന്നതിനാൽ പലരും ആ കോളം പൂരിപ്പിക്കാറില്ല.
1961ലെ ആദായ നികുതി വകുപ്പ് നിയമം ഭേദഗതി ചെയ്യാന്‍ ഈ ബജറ്റില്‍ ആലോചിക്കുന്നുണ്ടെന്നും സൂചനകളുണ്ട്.
എല്ലാ ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നത്തിനും ആലോചനയുണ്ട്. 30,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍ നമ്പർ വേണമെന്നും ആലോചനയുണ്ട്. ഇതുവരെ 50000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾക്കു മാത്രമേ പാൻ വേണ്ടിയിരുന്നുള്ളു.
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ആധാർ നിർബന്ധമാകും. ഓരോരുത്തരുടെയും വിമാനയാത്ര നിരീക്ഷിച്ച് പ്രതിവര്‍ഷം എത്ര തുക ചെലവാക്കുന്നുണ്ടെന്ന് കണക്കാക്കാനാണിത്. ഇത് വഴി വരുമാനം കണക്കാക്കാനും ആദായനികുതി ഏർപ്പെടുത്താനും കഴിയുമെന്നാണ് ലക്ഷ്യമിടുന്നത്
https://www.facebook.com/Malayalivartha