നിമിഷങ്ങള്‍ക്കകം ഇനി പണം കൈമാറാം
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍, ലഘുവായ നടപടിയിലൂടെ പണം കൈമാറുവാനുള്ള പദ്ധതിക്കു ഭാരതീയ തപാല്‍ വകുപ്പു രൂപം നല്‌കി. ഇന്‍സ്റ്റന്റ് മണിയോര്‍ഡര്‍ എന്നതാണു പദ്ധതിയുടെ പേര്. ഈ വിധത്തില്‍ ആയിരം മുതല്‍ അന്‍പതിനായിരം രൂപവരെ അയയ്‌ക്കാന്‍ കഴിയും. കേരളത്തിലെ എല്ലാ കമ്പ്യൂട്ടര്‍ വത്‌കൃത തപാലാഫീസുകളിലും ഈ സൗകര്യം ലഭ്യമാണ്. തുകകള്‍ക്കനുസൃതമായി നിശ്ചിത കമ്മീഷനും ഈടാക്കും. ആയിരം മുതല്‍ അയ്യായിരം രൂപവരെ അയയ്‌ക്കുന്നതിന് 150 രൂപയാണു കമ്മീഷന്‍. അന്‍പതിനായിരത്തിന് 330 രൂപയും.
പണം എങ്ങനെ അയയ്‌ക്കാം?
v പണം അയയ്‌ക്കുന്ന ആള്‍ ടി.ആര്‍.പി ഫോം പൂരിപ്പിച്ചു തുകയോടൊപ്പം കൗണ്ടറില്‍ നല്‌കണം.
v ടി.ആര്‍.പി ഫോമിലെ വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയശേഷം അയയ്‌ക്കുന്ന ആള്‍ക്ക് രസീത് നല്‌കണം.
v ഈ രസീതില്‍ 16 അക്ക രഹസ്യഐ. എം.ഒ നമ്പര്‍ ഉണ്ടായിരിക്കും.
vപണം അയയ്‌ക്കുന്ന ആള്‍, അയച്ച തുകയും 16 അക്ക ഐ.എം.ഒ നമ്പറും പണം കൈപ്പറ്റേണ്ട ആളിനെ അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
അപേക്ഷാഫാറത്തില്‍ അയയ്‌ക്കുന്ന ആള്‍ മൊബൈല്‍ നമ്പര്‍ സൂചിപ്പിക്കുന്നപക്ഷം പണം അയയ്‌ക്കുമ്പോഴും സ്വീകരിക്കുന്ന ആള്‍ക്കു പണം ലഭിക്കുമ്പോഴും അയയ്‌ക്കുന്ന ആളുടെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് സൂചനലഭിക്കുന്നതാണ്.
പണം എങ്ങനെ സ്വീകരിക്കാം?
v പണം കൈപ്പറ്റേണ്ട ആള്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡും അതിന്റെ ഒരു കോപ്പിയും 16 അക്ക ഐ.എം.ഒ നമ്പറും സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തുക.
v ടി.എം.പി ഫോം പൂരിപ്പിച്ച്, ഐഡന്റിറ്റി കാര്‍ഡും അതിന്റെ കോപ്പിയും കൗണ്ടറില്‍ നല്‌കുക.
v 16 അക്ക ഐ.എം.ഒ നമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പരിശോധിച്ചതിനുശേഷം പണം ലഭിക്കും.
https://www.facebook.com/Malayalivartha