ഇക്വിറ്റി മ്യൂച്വൽ ഫണ്ട് : ലളിതം, സുന്ദരം, സുതാര്യം
ലളിതം, സുന്ദരം, സുതാര്യം! ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളെ പൊതുവെ അങ്ങനെ വിശേഷിപ്പിക്കാറുണ്ട്. സമ്പന്നനാകാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?
ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാൻ സഹായിക്കുന്ന മനോഹരവും സുതാര്യവുമായ ധനകാര്യ ഉപകരണമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ.
ദീർഘകാലത്തിലുള്ള നിക്ഷേപം വഴി, മൂല്യമുള്ള, വളർച്ചാ സാധ്യതയുള്ള ഓഹരികളിൽ നിക്ഷേപം നടത്തിയതുവഴി പലരും സമ്പന്നരായിട്ടുണ്ട്.
ഏതാവശ്യത്തിനു വേണ്ടിയും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കാം .
റിട്ടയർമെൻറ് നിധി മുതൽ വീടു വയ്ക്കൽ വരെ, കുട്ടികളുടെ വിദ്യാഭ്യാസം മുതൽ വിവാഹം വരെ, നികുതി ലാഭം മുതൽ വിനോദയാത്ര വരെ ജീവിതത്തിലെ എല്ലാ ധനകാര്യ ആവശ്യങ്ങൾക്കും ഇക്വിറ്റി മ്യൂച്വൽ ഫണ്ട് ഉപയോഗിക്കാം.
കുട്ടികളുടെ വിദ്യാഭ്യാസത്തിനു തുക കണ്ടെത്തുക എന്നത് ദീർഘകാല ലക്ഷ്യമാണ്. ദീർഘകാലത്തിൽ ഏറ്റവും മികച്ച റിട്ടേൺ നേടിത്തരുവാൻ സാധ്യതയുള്ള ആസ്തി ഓഹരിയാണ്. ഓഹരിയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും പ്രയാസം കുറഞ്ഞ രീതിയാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. അതിൽതന്നെ എസ്ഐപി അടിസ്‌ഥാനത്തിൽ നിക്ഷേപിക്കുകയാണെങ്കിൽ മാസംതോറും നിക്ഷേപത്തിനു ചെറിയ തുക കണ്ടെത്തിയാൽ മതി.
ലാർജ് കാപ്, മിഡ്കാപ്, സ്മോൾ കാപ്, ഡൈവേഴ്സിഫൈഡ്, മൾട്ടികാപ്, മിഡ് ആൻഡ് സ്മോൾ കാപ്, തീമാറ്റിക്, സെക്ടർ ഫണ്ടുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഇക്വിറ്റി ഫണ്ടുകൾ നിക്ഷേപത്തിനു ലഭ്യമാണ്. ഇവയിൽ തങ്ങൾക്ക് അനുയോജ്യമായത് കണ്ടെത്തി നിക്ഷേപം നടത്താം.
https://www.facebook.com/Malayalivartha