ഇന്ത്യയില്‍ നിന്ന് എയര്‍ബസ് എ 380 സര്‍വ്വീസിന് തയ്യാറെന്ന് എമിറേറ്റ്‌സ്
ഇന്ത്യയില്‍ നിന്നുളള എമിറേറ്റ്‌സ് സര്‍വീസുകളില്‍ എയര്‍ ബസ് എ 380 ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് എമിറേറ്റ്‌സ് ഡിവിഷണല്‍ വൈസ് പ്രസിഡന്റ് (കമേഴ്‌സ്യല്‍) മജീദ് അല്‍ മുഅല്ല പറഞ്ഞു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അടിസ്ഥാനമാക്കി ഇത് സാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യാക്കാര്‍ പതിവായി യാത്രചെയ്യുന്ന ലണ്ടന്‍, ടൊറാന്റോ, ലോസ് ആഞ്ചലസ് എന്നിവയടക്കം 26 കേന്ദ്രങ്ങളിലേക്ക് ദുബായില്‍ നിന്ന് എമിറേറ്റ്‌സ് എയര്‍ബസ് എ 380 സര്‍വീസ് നടത്തിവരുന്നുണ്ട്. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ എ380 സര്‍വീസ് നടത്തുന്ന എയര്‍ലൈനായ എമിറേറ്റ്‌സിന് ഇപ്പോള്‍ 45 എ 380 ഫൈള്‌റ്റുകളാണുള്ളത്. ഇപ്പള്‍ ഹൈദരാബാദില്‍ നടന്നു വരുന്ന നാലാമത് ഇന്ത്യ എയര്‍ഷോയോടനുബന്ധിച്ച് 24 മീറ്റര്‍ ഉയരവും ചിറകിന് 80 മീറ്ററോളം വലിപ്പമുള്ള ഡബിള്‍ ഡക്കര്‍ എ 380 ഫൈള്‌റ്റ് ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha