സുരക്ഷാ വീഴ്ച പുറത്ത് വിട്ട് ഗൂഗിള്‍
മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളിലെ സുരക്ഷാ വീഴ്ച ഗൂഗിള്‍ പുറത്തുവിട്ടു.ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇത്. മൈക്രോസോഫ്റ്റിന്റെ എഡ്ജ് ബ്രൌസറിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലുമാണ് വന്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഗ്രാഫിക് ഡിവൈസ് ഇന്റര്‍ഫേസ് കംപോണന്റിലെ സുരക്ഷാ തകരാര്‍ ഗൂഗിള്‍ പുറത്തിുവിട്ടിരുന്നു. തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ഹാക്കര്‍മാര്‍ക്ക് വളരെയെളുപ്പം കംപ്യൂട്ടറുകളെ ആക്രമിക്കാന്‍ കഴിയും.
സൈബര്‍ ലോകത്തെ സുരക്ഷാ തകരാറുകള്‍ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഗവേഷകരുടെ സൈബര്‍ സുരക്ഷാ കൂട്ടായ്മായാ ഗൂഗിള്‍ പ്രോജക്ട് സീറോയിലെ ഗവേഷകനായ ഇവാന്‍ ഫാട്രിക് ആണ്് ഈ ഗുരുതരമായ വീഴ്ച കണ്ടെത്തിയത്. പ്രോജക്റ്റ് സീറോയുടെ നിയമപ്രകാരം വീഴ്ച കണ്ടെത്തിയാല്‍ 90 ദിവസത്തെ സമയപരിധിക്കുളളില്‍ അത് പരിഹരിക്കണം. അല്ലെങ്കില്‍ തകരാര്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിടും. ഇത്തരത്തിലാണ് മൈക്രോസോഫ്റ്റ് ഉത്പന്നങ്ങളുടെ സുരക്ഷം തകരാറുകള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha