ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ വാര്‍ഷിക വിറ്റു വരവ് 100 കോടിയിലേക്ക്
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ ( എച്ച്.എ.എല്‍) സീതാംഗോളി കിന്‍ഫ്ര പാര്‍ക്കിലെ സ്‌ട്രാറ്റജിക് ഇലക്‌ട്രോണിക് യൂണിറ്റില്‍ ഈ സാമ്പത്തിക വര്‍ഷം വിറ്റുവരവ് 100 കോടി രൂപയിലെത്തി. മാര്‍ച്ച് ആദ്യമായപ്പോഴേക്കും വിറ്റുവരവ് 80 കോടി രൂപയായി
മാസാവസാനമാകുമ്പോഴേക്കും അത് നൂറുകോടിരൂപയിലെത്തുമെന്ന വിശ്വാസത്തിലാണ് കമ്പനി അധികൃതര്‍. കഴിഞ്ഞ വര്‍ഷവും നൂറുകോടിയായിരുന്നു . നൂറില്‍ താഴെ ജീവനക്കാരുമായാണ് എച്ച്.എ.എല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഫാക്‌ടറിയുടെ രണ്ടാം ഘട്ടം പൂര്‍ണ സജ്ജമാകുമ്പോള്‍ ഏകദേശം 2000 ഓളം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha