ടാറ്റയുമായി ടെസ്‌കോ സംയുക്ത സംരംഭത്തിന്
ടാറ്റാ ഗ്രൂപ്പിന് കീഴിലുളള റീട്ടെയില്‍ കമ്പനിയായ ട്രെന്‍ഡുമായി ചേര്‍ന്ന് തുല്യ പങ്കാളിത്തമുള്ള സംരംഭം ആരംഭിക്കുമെന്ന് ബ്രട്ടീഷ് കമ്പനിയായ ടെസ്‌കോ. ട്രെന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി കൊണ്ടാവും സംയുക്ത സംരംഭം. ഇതിനായി ഏതാണ്ട് 8.5 കോടി പൗണ്ട് ( ഏതാണ്ട് 855 കോടിരൂപ) നിക്ഷേപിക്കുമെന്ന് ടെസ്‌കോ അറിയിച്ചു.
ഇതിനുവേണ്ടി ഇരുകൂട്ടരും കരാറില്‍ ഒപ്പു വച്ചു. ഇതോടെ റീട്ടെയില്‍ ശ്രൃംഖലയായ ടെസ്‌കോയ്‌ക്ക് ഇന്ത്യയിലേക്ക് പ്രവേശനത്തിന് അവസരമൊരുക്കുകയാണ്. സ്റ്റാര്‍ ബസാര്‍ എന്ന പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ശ്രൃംഖല നടത്തുന്ന കമ്പനിയാണ് ട്രെന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ്‌സ്, ഇടപാട് പൂര്‍ത്തിയാകുന്നതോടെ 12 സ്റ്റോറുകള്‍ സംയുക്ത സംരംഭത്തിന് കീഴിലുണ്ടാവും. ഭക്ഷ്യോല്‌പന്നങ്ങള്‍, പലചരക്ക്, ഗൃഹോപകരണം, ഫാഷന്‍ ഉല്‌പന്നങ്ങള്‍ എന്നിവയാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്നത്.
ബഹു ബ്രാന്‍ഡ് ചില്ലറ വ്യാപാര രംഗത്ത് 51 ശതമാനം വിദേശ നിക്ഷേപം അനുവദിച്ച ശേഷം ആദ്യമായെത്തുന്ന വിദേശ റീട്ടെയില്‍ ശ്രൃംഖലയാണ് ടെസ്‌കോ.
https://www.facebook.com/Malayalivartha