രൂപയുടെ മൂല്യം കഴിഞ്ഞ ഏഴു മാസത്തെ ഉയര്‍ന്ന നിലയിലെത്തി.
രൂപയുടെ മൂല്യം കഴിഞ്ഞ ഏഴു മാസത്തെ ഉയര്‍ന്ന നിലയിലെത്തി. രാവിലെ തന്നെ ഡോളറുമായുള്ള വിനിമയത്തില്‍ 18 പൈസയുടെ വര്‍ദ്ധനവാണ് കണ്ടത്. ഒരു ഡോളറിന് 60 രൂപ 59 പൈസ എന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.
വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വാങ്ങി കൂട്ടുന്നതാണ് രൂപയ്ക്ക് ഗുണം ചെയ്യുന്നത്. ഇന്നലെ മാത്രം 1465 കോടി രൂപയാണ് വിപണിയിലെ വിദേശ നിക്ഷേപം. ഫോറിന് എക്സ്ചേഞ്ച് വിപണിയിലും രൂപ നേട്ടത്തിലാണ്.
https://www.facebook.com/Malayalivartha