ഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകള്‍ വരുന്നു ; ആദ്യം പത്തു രൂപ നോട്ടിറങ്ങും
പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. പ്ലാസ്റ്റിക് നോട്ടുകള്‍ ഇറക്കുന്നതിന്റെ ഭാഗമായി ആദ്യം അഞ്ചു നഗരങ്ങളില്‍ പത്തു രൂപയുടെ നോട്ടുകള്‍ ഇറക്കുമെന്ന് ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
കൊച്ചി, മൈസൂര്‍, ജയ്‌പൂര്‍ , ഭുവനേശ്വര്‍ , ഷിംല എന്നിവിടങ്ങളിലാണ് ആദ്യം പത്തു രൂപ നോട്ടുകള്‍ ഇറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
2010 ല്‍ തന്നെ പത്തു രൂപയുടെ പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കി ട്രയല്‍ റണ്‍ നടത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുന്നത്.
നോട്ടുകള്‍ അടിച്ചടിക്കുന്നതിനുള്ള ടെന്‍ഡറുകള്‍ വിളിച്ചു തുടങ്ങുമെന്ന റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സുരക്ഷാപരിശോധനകള്‍ അവസാനഘട്ടത്തിലാണ്. നോട്ടുകള്‍ അച്ചടിക്കുന്ന സൗകര്യം ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ മിക്കവാറും വിദേശരാജ്യത്തുവച്ചായിരിക്കും അച്ചടിക്കുക എന്ന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha