ഗോ പ്ലസുമായി ഡാറ്റ്സന്‍ എം.പി.വിയിലേക്ക്
വലിയ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഡാറ്റ്സന്‍ ഈ വര്‍ഷം അവതരിപ്പിക്കുന്ന വിവിധോദ്ദേശ്യ വാഹനമാണ് ഗോ പ്ലസ്. എം.പി.വി ശ്രേണിയിലേക്ക് വന്‍ പ്രതീക്ഷയോടെയാണ് കടന്നു വരുന്നത് ആകര്‍ഷവും പൗരുഷവും നിറഞ്ഞതുമായ രൂപ കല്പനയോടെ എത്തുന്ന ഗോ പ്ലസ്, ഹോണ്ടയുടെ മൊബിലിയോയോടും മറ്റ് പ്രമുഖ സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വാഹനങ്ങളോടുമാണ് വിപണിയില്‍ ഏറ്റുമുട്ടുക. നിര്‍മ്മാതാക്കളായ നിസാന്‍ കഴിഞ്ഞ ജപ്പാന് ഓട്ടോ ഷോയിലാണ് ഗോ പ്ലസ് ആദ്യമായി അവതരിപ്പിച്ചത്.
മൂന്നു നിരകളിലായി ഏഴു പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഈ കോംപാംക്റ്റ് എം.പി.വിയിലുണ്ടാകുക. ഗോ പ്ലസിന് പ്രതീക്ഷിക്കുന്ന അഞ്ച് ആറ് ലക്ഷം രൂപയാണ് . ശ്രേണിയിലെ എതിരാളികളേക്കാള്‍ താരതമ്യേന വില കുറവാണെന്നത് നേട്ടമാകുമെന്ന് നിസാന്‍ പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha