പണ-വായ്‌പാ നയം പ്രഖ്യാപിച്ചു നിരക്കുകളില്‍ മാറ്റമില്ല
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ പണയവായ്‌പ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. നാണ്യപെരുപ്പം കുറഞ്ഞതും രൂപ കരിത്താര്‍ജ്ജിച്ചതുമാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണം. ഇതോടെ റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനവും റിപ്പോ നിരക്ക് 8 ശതമാനവും കരുതല്‍ ധനാനുപാതം 4 ശതമാനമായും തുടരും. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ സാമ്പത്തിക വിദഗ്‌ധര്‍ പ്രതീക്ഷിച്ചിരുന്ന നടപടി തന്നെയാണ് ആര്‍.ബി.ഐയില്‍ നിന്നും ഉണ്ടായത്.
റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കുന്ന വായ്‌പക്ക് ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന തുകക്ക് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്.
മൊത്ത വില അടിസ്ഥാനപ്പെടുത്തിയുളള പണപ്പെരുപ്പം അഞ്ച് ശതമാനത്തില്‍ താഴെ നില്‍ക്കുന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപത്തിന്റെ തോത് ഉയര്‍ന്നതും രൂപ കുരത്താര്‍ജ്ജിച്ചതും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വേകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha