കാര്‍ വിപണിയില്‍ ഉണര്‍വ്
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി മുന്‍കൊല്ലം മാര്‍ച്ചിലേക്കാള്‍ വില്‍പനയിടിവ് നേരിട്ടെങ്കിലും ഹ്യൂണ്ടായ്, ഹോണ്ട, ഫോഡ് മെഴ്‌സിഡീസ് ബെന്‍സ് തുടങ്ങിയ കമ്പനികള്‍ വില്‍പന വര്‍ധന നേടി.
ഹുണ്ടായ് ഇന്ത്യയില്‍ 35003 കാര്‍ വിറ്റു. നിസാര്‍ കഴിഞ്ഞ മാര്‍ച്ചിലേക്കാള്‍ മുന്നിരട്ടിയിലേറെ വില്‍പനയാണ് ഇക്കുറി നേടിയത്. ഇതുപോലെ ഹോണ്ടയുടെ വില്‍പനകണക്കില്‍ പുതുതായി വിപണിയിലെത്തിയ സിറ്റിയാണു മുന്നില്‍ എത്തിയത്. മാരുതി സുസുക്കി 1,02,260 കാറുകളാണ് മാര്‍ച്ചില്‍ വിറ്റത്. 5.2% ഇടിവാണ് മുന്‍ മാര്‍ച്ചിലേക്കാള്‍ സ്വിഫ്‌റ്റ്, റിറ്റ്‌സ് എന്നിവയുടെ വില്‍പ്പന മുന്‍കൊല്ലത്തേക്കാള്‍ 9.3% ഉയര്‍ന്നപ്പോള്‍ എര്‍ട്ടിഗ നേരിയ വര്‍ധന നേടി. മഹീന്ദ്ര വില്‍പന ഒന്നര ശതമാനം കുറഞ്ഞ 48490 കാറുകളായി ഫാക്‌ടറിയില്‍ സമരം മുലം തടസ്സം നേരിട്ട ടൊയോട്ട മുന്‍ കൊല്ലം മാര്‍ച്ചില്‍ വിറ്റതിന്റെ പകുതിയില്‍ താഴെ വാഹനങ്ങളേ ഇക്കുറി വിറ്റുളളൂ.
https://www.facebook.com/Malayalivartha