സഹാറാ ഗ്രൂപ്പ് ഉടമ സുബ്രതയുടെ മോചനം സുപ്രീംകോടതി തളളി
സഹാറാ മേധാവി സുബ്രതാ റോയിക്ക് ജാമ്യം ലഭിക്കുന്നതിനായി കമ്പനി മുന്നോട്ട് വച്ച് ശുപാര്‍ശ സുപ്രീം കോടതി തളളി. ജാമ്യത്തിനായി കോടതി നിര്‍ദ്ദേശിച്ച പതിനായിരം കോടി രൂപ കെട്ടിവയ്‌ക്കാനാകില്ലെന്നും 2500 കോടി രൂപ ഉടന്‍ നല്‍കാമെന്നുമായിരുന്നു സഹാറയുടെ നിര്‍ദ്ദേശം.
സുബ്രത റോയിക്ക് ജാമ്യം ലഭിച്ച് 21 ദിവസത്തിനുളളില്‍ സെബിയില്‍ പണം നിക്ഷേപിക്കാമെന്നും കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ നിക്ഷേപകര്‍ക്ക് നല്‍കാനുളള തുകയില്‍ പതിനായിരം കോടി കെട്ടിവയ്‌ക്കാതെ ജാമ്യം അനുവദിക്കാനില്ലെന്ന് ജസ്റ്റിസ് കെ.എസ് രാധാകൃഷ്‌ണന്റെ ബഞ്ച് അറിയിക്കുകയായിരുന്നു.
ഫെബ്രുവരി 28 നാണ് നിക്ഷേപകരുടെ പണം തട്ടിയ കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനെ തുടര്‍ന്ന് സുബ്രതാ റോയിയെ പോലീസ് അറസ്റ്റ് ചെയ്‌തത്. നിലവില്‍ ഡല്‍ഹിയിലെ തീഹാര്‍ ജയിലിലാണ് സുബ്രത.
പതിനായിരം കോടി രൂപയില്‍ 5,000 കോടി രൂപ പണമായും ബാക്കി ബാങ്ക് ഗ്യാരണ്ടിയായും സമര്‍പ്പിച്ചാല്‍ സുബ്രതയ്‌ക്ക് ജാമ്യം അനുവദിക്കാമെന്നായിരുന്നു നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ പതിനായിരം കോടി രൂപ കെട്ടിവയ്‌ക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം സഹാറാ ഗ്രൂപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha