മൊബൈല്‍ കമ്പനികളെ നിയന്ത്രിക്കാന്‍ ആരുമില്ല, ഓഫറുകള്‍ വെള്ളത്തില്‍... കോള്‍ ചാര്‍ജ് ഇരട്ടിയിലധികമാക്കി
എന്തെല്ലാം ഓഫറുകള്‍ നല്‍കിയാണെന്നോ ഈ മൊബൈല്‍ കമ്പനികള്‍ ആള്‍ക്കാരെ വശത്താക്കുന്നത്. പലരും പോര്‍ട്ടെബിലിറ്റി ഉപയോയോഗിച്ച് പല കമ്പനികളേയും മാറിമാറി പരീക്ഷിച്ചു. ഓഫറുകള്‍ എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ കമ്മറ്റിക്കാര്‍ക്ക് അധികാരമുണ്ടെന്നാ വെയ്‌പ്പ്. എന്നാല്‍ ട്രായി നിയമപ്രകാരം ഒരോ ഓഫറുകളും പിന്‍വലിക്കുന്നതിന് വ്യക്തമായ നിബന്ധനകളുണ്ട്. എന്നാല്‍ ഇതാര് പാലിക്കാനാ... പറ്റിപ്പിന്റെ ഏറ്റവും വലിയ ഉദാഗരണമായി എയര്‍സെല്‍ നമ്മുടെ മുമ്പില്‍ തന്നെയുണ്ട്. മാതൃഭൂമിയുമായി സഹകരിച്ച് മാതൃഭൂമിയില്‍ പകുതി പേജ് പരസ്യം ദിവസങ്ങളോളം നല്‍കിയിരുന്നു. പത്ര കട്ടിംഗുമായി വരുന്നവര്‍ക്ക് രണ്ട് സിം തികച്ചും സൗജന്യം. കൂടാതെ ഇരു സിംകാര്‍ഡുകള്‍ തമ്മില്‍ സൗജന്യമായി വിളിക്കാവുന്നതുമാണ്. ബാക്കി കോളുകള്‍ക്ക് മിനിറ്റിന് 30 പൈസയും. ഇത് പ്രകാരം പത്രവുമായി ആയിരക്കണക്കിന് ആള്‍ക്കാരാണ് എയര്‍സെല്‍ എടുത്തത്. അവസാനം എയര്‍സെല്‍ സകല ആള്‍ക്കാരേയും പറ്റിച്ച് രായ്‌ക്ക് രാമാനം സ്ഥലം വിട്ടു. ദാ ഇപ്പോള്‍ എയര്‍ടെല്ലും ഐഡിയയും ചാര്‍ജുകള്‍ ഇരട്ടിയാക്കുന്നു. ഡീസല്‍ വിലയാണ് ഇരട്ടിയാക്കുന്നതിന് പിന്നില്‍ .
https://www.facebook.com/Malayalivartha