വൊഡാഫോണ്‍ ഗ്രൂപ്പിന് വൊഡാഫോണ്‍ ഇന്ത്യ സ്വന്തം
ടെലികോം കമ്പനിയായ വോഡഫോണിന്റെ ഇന്ത്യന്‍ സംരംഭത്തിലെ 11 ശതമാനം ഓഹരി വിറ്റൊഴിയാന്‍ പിരാമള്‍ എന്റര്‍പ്രൈസസ് തീരുമാനിച്ചു. വോഡഫോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം മെറ്റല്‍സ് എന്ന കമ്പനിക്കാണ് 8,900 കോടി രൂപയ്ക്ക് 4.54 കോടി ഓഹരികള്‍ വില്‍ക്കുന്നത്. ഓഹരിയൊന്നിന് 1,960 രൂപ നിരക്കിലാണ് ഇടപാട്.
2011-12 സാമ്പത്തിക വര്‍ഷം രണ്ടു ഘട്ടങ്ങളിലായാണ് വ്യവസായിയായ അജയ് പിരാമളിന്റെ നേതൃത്വത്തിലുള്ള പിരാമള്‍ ഗ്രൂപ്പ് വോഡഫോണ്‍ ഓഹരികള്‍ വാങ്ങിയത്. ഓഹരിയൊന്നിന് 1290 രൂപ നിരക്കില്‍ 5864 കോടി രൂപയ്ക്കായിരുന്നു ഇടപാട്. ഇതോടെ രണ്ട് വര്‍ഷം കൊണ്ട് വോഡഫോണ്‍ ഓഹരികളിലൂടെ 52 ശതമാനം ലാഭമുണ്ടാക്കാന്‍ പിരാമളിന് കഴിഞ്ഞു. ദീര്‍ഘകാലയളവിലേക്ക് നടത്തിയ നിക്ഷേപത്തിന് മികച്ച ലാഭം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പിരാമള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് പിരാമള്‍ പറഞ്ഞു.
2007-ല്‍ ഹച്ചിസണിന്റെ ഓഹരികള്‍ സ്വന്തമാക്കിയാണ് ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് വോഡഫോണ്‍ കടന്നുവന്നത്. 1100 കോടി ഡോളറിനായിരുന്നു അത്. ഇപ്പോള്‍ നേരിട്ടും അല്ലാതെയുമായി വോഡഫോണ്‍ ഇന്ത്യയില്‍ 84.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിനുള്ളത്. ജൂലൈയോടെ പങ്കാളിത്തം 100 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് പിരാമളിന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ സ്വന്തമാക്കിയത്. ചെറുകിട ഓഹരി ഉടമകളില്‍ നിന്ന് 10,141 കോടി രൂപയുടെ ഓഹരികള്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭ ഫെബ്രുവരിയില്‍ അനുമതി നല്‍കിയിരുന്നു.
.
https://www.facebook.com/Malayalivartha