സ്വര്‍ണ്ണവും, വെളളിയും ഇറക്കുമതി ചെയ്യുന്നതില്‍ 40 ശതമാനം ഇടിവ്
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സ്വര്‍ണം, വെള്ളി ഇറക്കുമതി 3346 കോടി ഡോളറിന്റേതായി താഴ്ന്നു. 2012-13 സാമ്പത്തിക വര്‍ഷത്തെ 5579 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം ഇടിവാണിത്.
സ്വര്‍ണ ഇറക്കുമതി താഴ്ന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി 13,859 കോടി ഡോളറായി താഴാന്‍ സഹായിച്ചു. വിദേശനാണ്യ വരുമാനവും ചെലവും തമ്മിലുള്ള അന്തരമായ കറന്റ് അക്കൗണ്ട് കമ്മി 2012-13 ല്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായി ഉയര്‍ന്നിരുന്നു. ഇതു റെക്കോഡായിരുന്നു. പെട്രോളിയം ഉത്പന്നങ്ങളുെടയും സ്വര്‍ണത്തിന്റെയും ഇറക്കുമതി കൂടിയതായിരുന്നു കാരണം. എന്നാല്‍, സ്വര്‍ണത്തിന് തീരുവ കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയത് 2013-14 ല്‍ ഇറക്കുമതി ഇടിയാന്‍ കാരണമായി. 10 ശതമാനമായാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയത്.
ലോകത്തില്‍ ഏറ്റവുമധികം സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2012-13 ല്‍ 830 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
https://www.facebook.com/Malayalivartha