റബര്‍ വില വീണ്ടും കുറഞ്ഞു
രാഷ്‌ട്രീയ പോരാട്ടത്തിനിടെ സര്‍ക്കാര്‍ കര്‍ഷകരെ മറന്നതോടെ റബര്‍ വില വീണ്ടും മുക്കും കുത്തി വീണു. ഏപ്രില്‍ ആദ്യവാരം കിലോഗ്രാമിന് 150 രൂപ വിലയുണ്ടായിരുന്ന നാലാം ഗ്രേഡ് റബര്‍ ശനിയാഴ്‌ച കോട്ടയം മാര്‍ക്കറ്റില്‍ വിറ്റുപോയത് 145 രാപയ്‌ക്കാണ്. അന്താരാഷ്‌ട്ര വിപണിയില്‍ തായ്‌ലന്റ് കൂടുതല്‍ സ്റ്റോക്ക് വിറ്റഴിക്കുന്നതാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയായത്. ചൈനീസ് കമ്പനികള്‍ ചരക്കെടുക്കുന്നത് സജീവമാക്കിയതോടെ പ്രധാന റബര്‍ ഉദ്‌പാതക രാജ്യങ്ങള്‍ തങ്ങളുടെ സ്റ്റോക്ക് വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇത് അന്താരാഷ്‌ട്ര വില 136 രൂപയില്‍ എത്താന്‍ കാരണമായി. വരും ദിവസങ്ങളിലും സ്റ്റോക്ക് റബര്‍ വിറ്റഴിക്കാനുളള നീക്കമുണ്ടാകുമെന്നാണ് സൂചന. ഇതിനിടെ പേരിനെങ്കിലും സംഭരണം നടത്തിയിരുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ പൂര്‍ണമായും വിപണിയില്‍ നിന്ന് പിന്മാറി. ആകെ 210 ടണ്‍ റബര്‍ മാത്രമാണ് ഏജന്‍സികള്‍ക്ക് സംഭരിക്കാനായത്. ഈവാരം അവധി ദിവസങ്ങള്‍ ഉളളതിനാല്‍ വലിയ വിലയിടിവ് മാര്‍ക്കറ്റ് പ്രതീക്ഷിക്കുന്നില്ല.
https://www.facebook.com/Malayalivartha