ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് തിരുത്തുന്നു
ഓഹരി വിപണി തുടര്‍ച്ചയായ മുന്നാം ദിവസവും റെക്കോര്‍ഡ് തിരുത്തുന്നു. സെന്‍സെക്‌സ് രാവിലെ 47.53 പോയിന്റ് ഉയര്‍ന്ന് 22.812 ലാണ് വ്യാപരം ആരംഭിച്ചത്. ദേശിയ സൂചികയായ നിഫ്‌റ്റി 9.55 പോയിന്റ് ഉയര്‍ന്ന് 6.827.20 പോയിന്റിലെത്തി.
കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങളിലായി സൂചിക 487 പോയിന്റ് നേട്ടമുണ്ടാക്കിയിരുന്നു. റിയലിറ്റി, ക്യാപിറ്റല്‍ ഗുഡ്‌സ് എന്നിവയുടെ ഓഹരികളാണ് ഈ ദിവസങ്ങളില്‍ കൂടുതല്‍ മുന്നേറ്റം കാണിക്കുന്നത്. മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. യു.എസ് വിപണിയായ ഡൗ ജോണ്‍സ് .25% ഉയര്‍ന്നാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.
അതേസമയം, ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് തിരിച്ചടിയാണ് ഉണ്ടായത്. രാവിലെ രൂപയുടെ മൂല്യം 21 പൈസ താഴ്ന്ന് 60.80 രൂപയിലെത്തി. ഒരു മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞനിരക്കാണിത്. ഇന്നലെ രൂപയ്ക്ക് 30
https://www.facebook.com/Malayalivartha