എത്തി...ഇന്ത്യയുടെ സ്വന്തം 'റുപേ' കാര്‍ഡ്
വിസ, മാസ്‌റ്റര്‍കാര്‍ഡ് തുടങ്ങിയ രാജ്യാന്തര പേയ്‌മെന്റ് ഗേറ്റ്‌വേ സംവിധാനങ്ങള്‍ക്കൊപ്പം ഇന്ത്യയ്‌ക്ക് ഇനി സ്വന്തം സംവിധാനവും. എടിഎം - ഡെബിറ്റ് - ക്രെഡിറ്റ് കാര്‍ഡുകളില്‍ ഉപയോഗിക്കാനുള്ള `റു പേ (``ഗ്മഗ്ഗന്റത്‌ന) രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു.
നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) രൂപപ്പെടുത്തിയ റു പേ നിലവില്‍ രാജ്യത്തെ 250 ലേറെ ബാങ്കുകള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന 25331 എടിഎമ്മുകള്‍ പൊതുമേഖലാ ബാങ്കുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്. 9000 എണ്ണംകൂടി ഇക്കൊല്ലം സ്‌ഥാപിക്കും. ഇനി മുഴുവന്‍ എടിഎമ്മുകളിലും റുപേ ഉപയോഗിക്കാനാവുമെന്നും ധനകാര്യ സേവന സെക്രട്ടറി ജി.എസ്. സന്ധു പറഞ്ഞു.
ഇടപാട് ക്ലിയറിങ്ങിനും സെറ്റില്‍മെന്റിനും രാജ്യാന്തര ഏജന്‍സികളുടെ കാര്‍ഡിനേക്കാള്‍ 40% കുറഞ്ഞ ഫീസേ റു പേ ബാങ്കുകളില്‍ നിന്ന് ഈടാക്കൂ എന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
ഒന്‍പതര ലക്ഷത്തോളം വ്യാപാര സ്‌ഥാപനങ്ങളിലും (പോയിന്റ് ഓഫ് സെയില്‍ സംവിധാനം) പതിനായിരത്തോളം ഓണ്‍ലൈന്‍ ഇടപാട് സൈറ്റുകളിലും റു പേ കാര്‍ഡ് ഉപയോഗിക്കാം.
റയില്‍വേ ടിക്കറ്റ് ബുക്കിങ്ങിനുതകുന്ന റു പേ കാര്‍ഡ് പതിപ്പ് ഐആര്‍ടിസി വൈകാതെ പുറത്തിറക്കും. റു പേ രാജ്യാന്തര തലത്തില്‍ സ്വീകാര്യമാക്കാന്‍ യുഎസിലെയും ജപ്പാനിലെയും ഏജന്‍സികളുമായി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha