പാൻ മൈഗ്രേഷൻ... അറിയേണ്ടതെല്ലാം
ജനനതീയതി, പേര്, പാൻ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ച് ആദായ നികുതി വകുപ്പ് നൽകുന്ന ലാമിനേറ്റഡ് കാർഡ് ആണ് പാൻ കാർഡ്.
പാൻ ഉടമകളുടെ ഓരോ ഇടപാടുകളും ആദായ നികുതി വകുപ്പുമായി ബന്ധിപ്പിക്കുകയാണ് പാൻ കാർഡിന്റെ ലക്ഷ്യം. ഇംഗ്ലീഷ് അക്ഷരങ്ങളും സംഖ്യകളും ഉൾപ്പെടെയുള്ള 10 അക്കനമ്പറാണ് പാൻ നമ്പറുകൾ.
പാൻ കാർഡിന്റെ ഉപയോഗങ്ങൾ
ഈ യുണീക്ക് ഐഡി നമ്പറിന് നിരവധി ഉപയോഗങ്ങളുണ്ട്.രണ്ടു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വസ്തുക്കൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യണമെങ്കിൽ പാൻ കാർഡ് ആവശ്യമാണ്. 10 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തിടപാടുകൾ,രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ രൂപയ്ക്ക് സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ,50,000 രൂപയിൽ കൂടുതൽ വരുന്ന ഹോട്ടൽ ബില്ലുകൾ, ബേസിക് സേവിംഗ്സ് ബാങ്ക്,ജാൻ ധൻ അക്കൗണ്ടുകൾ, എന്നിവ ഒഴികെ മറ്റെല്ലാത്തരം ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനും, ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ ബാങ്കുകളിൽ പണമായി നിക്ഷേപിക്കുകയോ ഡിഡി,ചെക്ക് , പേ ഓർഡർ എന്നിവ ഉപയോഗിക്കുകയോ, 50000 രൂപയിൽ കൂടുതലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ,50,000 രൂപയ്ക്ക് മുകളിലുള്ള മ്യൂച്വൽഫണ്ട് യൂണിറ്റുകൾ വാങ്ങുന്നത് ,വിദേശ യാത്രയ്ക്കായി ഒറ്റ തവണ 50,000 രൂപയിൽ കൂടുതൽ പണമടയ്ക്കുന്നതിന്,50,000 രൂപയിൽ കൂടുതലുള്ള വിദേശ കറൻസികൾ വാങ്ങുന്നതിന്,ഒരു ലക്ഷത്തിന് മുകളിലുള്ള എച്ച്ആർ അലവൻസുകൾ,ആർബിഐ ബോണ്ടുകളും 50000 രൂപയ്ക്ക് മുകളിലുള്ള ഡിബഞ്ചറുകളും വാങ്ങുന്നതിന്, പ്രതിവർഷം 50,000 രൂപയോ അതിൽ കൂടുതലോ പ്രീമിയമായി നൽകേണ്ട ലൈഫ് ഇൻഷ്വറൻസ് പോളിസികൾ,കമ്പനിയുടെ ഓഹരി വാങ്ങാനും വിൽക്കാനും,നാല് ചക്ര വാഹനം വാങ്ങുന്നത്,ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡിന് അപേക്ഷിക്കുമ്പോൾ,ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുമ്പോൾ ,ജിഎസ്ടി രജിസ്ട്രേഷന്,പെൻഷൻ ഫണ്ട് റെഗുലേറ്ററി ബോഡിയുടെ നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നത്തിന് തുടങ്ങിയവക്കെല്ലാം പാൻ കാർഡ് നിർബന്ധമാണ്.
പാൻ മൈഗ്രേഷൻ
ഒരു വ്യക്തി ഒരിടത്തു നിന്ന് മറ്റൊരിടത്തേയ്ക്ക് സ്ഥിരതാമസം മാറ്റുകയാണെങ്കിൽ പുതിയതും മാറിയതുമായ വിലാസം അനുസരിച്ച് പാൻ പുതുക്കിയിരിക്കണം. ഈ നടപടിയ്ക്കാണ് പാൻ മൈഗ്രേഷൻ എന്നു പറയുന്നത്. ഒരു അസസ്സിംഗ് ഓഫീസറുടെ കീഴിലായിരിക്കും ഇത് നടക്കുക.
അസസ്സിംഗ് ഓഫീസറുടെ അംഗീകാരം ലഭിച്ചാൽ അന്തിമ തീരുമാനത്തിനായി അപേക്ഷ ആദായ നികുതി കമ്മീഷന് കൈമാറും.
അംഗീകാരം ലഭിച്ചോ എന്നറിയാൻ നിങ്ങളുടെ പാൻ മൈഗ്രേഷനു വേണ്ടിയുള്ള അഭ്യർത്ഥന അധികാരികൾ അംഗീകരിച്ചിട്ടുണ്ടോ എന്നറിയാൻ ആദായ നികുതി വകുപ്പിന്റെ ഇ- ഫയലിംഗ് വെബ്സൈറ്റിലൂടെ സാധിക്കും. Know your jurisdictional A.O ടാബിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ അഭ്യർത്ഥന ഏത് ലെവലിലെത്തിയെന്ന് കണ്ടെത്താനാകും.
https://www.facebook.com/Malayalivartha