വാട്ട്സ്ആപ്പിൽ പണമിടപാടുകൾക്കുള്ള സൗകര്യവും
മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം നൂറു കോടി കഴിഞ്ഞു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ലോകത്തെ 60 ഭാഷകൾ സപ്പോര്ട്ട് ചെയ്യുന്ന ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് മാസം തോറും ഉപയോഗിക്കുന്നവരുടെ എണ്ണം 130 കോടിയില് അധികമാണ്. ഉപയോക്താക്കള്ക്ക് ആസ്വാദ്യകരവും ഉപയോഗപ്രദവുമായ കൂടുതല് ഫീച്ചറുകള് ആപ്ലിക്കേഷനില് ഉള്പ്പെടുത്തുന്നതിന്റെ ഭാഗമായി
വാട്ട്സ്ആപ്പിൽ പണമിടപാടുകൾക്കുള്ള സൗകര്യവും ഉൾപ്പെടുത്തുന്നു.
വിവിധ ബാങ്കുകളുമായി ചേർന്ന് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നതിനുള്ള അനുമതിയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ നിന്ന് വാട്ട്സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. യു.പി.ഐ പണമിടപാടുകളിൽ ഇന്ത്യയിൽ ഇപ്പോൾ ഏറെ മുൻപന്തിയിൽ നിൽക്കുന്നത് സർക്കാർ പുറത്തിറക്കിയ ഭീം ആപ്പാണ്. എന്നാൽ ഏറെ ജനപ്രിയമായ വാട്ട്സ്ആപ്പിൽ ഈ സൗകര്യമൊരുക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കൾ പണമിടപാടുകൾക്കായി വാട്ട്സ്ആപ്പിനെ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha