റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും, നേരിയ ഇളവ് വരുത്തിയേക്കുമെന്ന് സൂചന
റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം ഇന്ന് പ്രഖ്യാപിക്കും. പലിശ നിരക്കില്‍ ആര്‍.ബി.ഐ നേരിയ ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന. പലിശ നിരക്കില്‍ 25 ശതമാനമെങ്കിലും ഇളവാണ് പ്രതീക്ഷിക്കുന്നത്.
വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് വായ്പ നല്‍കുമ്പോള്‍ ഈടാക്കുന്ന പലിശയായ റിപ്പോ നിരക്ക് നിലവില്‍ 6.25 ശതമാനമാണ്. പണപ്പെരുപ്പം കുറഞ്ഞില്ലെന്ന വാദം ഉന്നയിച്ച് കഴിഞ്ഞ നാല് തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ ആര്‍.ബി.ഐ തയ്യാറായിരുന്നില്ല.
എന്നാല്‍ പണപ്പെരുപ്പ നിരക്ക് അഞ്ച് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയത് പരിഗണിച്ച് ഇത്തവണ പലിശ ആറു ശതമാനത്തിലേക്ക്? കുറക്കാന്‍ തയ്യാറായേക്കുമെന്നാണ് സൂചന. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് അര ശതമാനം കുറച്ചിരുന്നു. ഇത് ആര്‍ബിഐ പ്രഖ്യാപനം മുന്‍കൂട്ടി കണ്ടാണെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha