പേ ഓണ്‍ ഡെലവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നു
ഇന്ത്യന്‍ റെയില്‍വേയില്‍ പേ ഓണ്‍ ഡെലവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നു. ഐആര്‍സിടിസി ആപ്പ് വഴി തല്‍ക്കാല്‍ ക്വോട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പിന്നീട് പണം നല്‍കാനുള്ള അവസരം ലഭിക്കുന്നത്. നിലവില്‍ ഈ സൗകര്യം ജനറല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കണ്‍ഫമേഷന്‍ ആകുന്നതിന് ഓണ്‍ലൈനായി പണമടയ്ക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ചട്ടം.
പേയ് ഓണ്‍ ഡെലിവറി സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ തത്കാല്‍ ടിക്കറ്റുകള്‍ക്ക് പണമായോ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയോ വീട്ടില്‍ നിന്ന് ടിക്കറ്റിനുള്ള പണം നല്‍കാം. ഇതിനായി ഐആര്‍സിടിസി 130,000 തത്കാല്‍ ഇടപാടുകളായിരിക്കും പ്രതിദിനം നടക്കുക. ക്വോട്ട വഴി ബുക്കിംഗ് ആരംഭിച്ച് മിനിറ്റുകള്‍ക്കകം ബുക്കിംഗ് പൂര്‍ത്തിയാകുമെന്നാണ് റെയില്‍ വേ വ്യക്തമാക്കുന്നത്. ടിക്കറ്റ് ബുക്കിംഗിനിടെ പല തവണ ടിക്കറ്റിന് പണം ഈടാക്കുന്ന പ്രവണതകള്‍ക്ക് അന്ത്യമാകുമെന്ന് മാത്രമല്ല ഏഴ് മുതല്‍ 15 ദിവസത്തിനുള്ളില്‍ പണം റീഫണ്ട് ചെയ്യാനും സാധിക്കും.
നേരത്തെ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ജനറല്‍ ട്രെയിന്‍ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ ക്യാഷ് ഓണ്‍ ഡെലിവറിയായി നല്‍കുന്ന സംവിധാനം ഐആര്‍സിടിസി പ്രാബല്യത്തില്‍ വരുത്തിയിരുന്നു. ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് വീട്ടിലെത്തുമ്പോള്‍ പണം നല്‍കുന്നതായിരുന്നു ഐആര്‍സിടിസിയുടെ പേ ഓണ്‍ ഡെലിവറി. വെബ്‌സൈറ്റിന് പുറമേ മൊബൈല്‍ ആപ്പിലും ഈ സംവിധാനം ലഭ്യമായിരുന്നു. ആധാര്‍ അല്ലെങ്കില്‍ പാന്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉപയോഗിച്ച് വണ്‍ ടൈം രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ഇത്തരത്തില്‍ പേ ഓണ്‍ ഡെലിവറി സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുക.
5000 രൂപവരെയുള്ള പണമിടപാടുകള്‍ക്ക 90 രൂപയും അതിനുമുകളിലുള്ള തുകയ്ക്ക് 120 രൂപയുമാണ് യാത്രക്കാരില്‍ നിന്ന് നികുയിനത്തില്‍ ഈടാക്കുന്നത്. ബുക്ക് ചെയ്യുന്ന ടിക്കറ്റ് ഉപഭോക്താവിന്റെ കയ്യില്‍ എത്തുന്ന സമയത്ത് പണം നല്‍കുന്ന രീതിയ്ക്കാണ് ഐആര്‍സിടിസി പ്രാമുഖ്യം നല്‍കുന്നത്. നെറ്റ് ബാങ്കിംഗ് സൗകര്യം ഇല്ലാത്തവര്‍, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാന്‍ താല്‍പ്പര്യമില്ലാത്തവരെയും ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ഈ സംവിധാനം ആരംഭിച്ചിട്ടുള്ളത്.
പണമായും ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴിയും ടിക്കറ്റ് ചാര്‍ജ് നല്‍കാന്‍ കഴിയും. ഐആര്‍സിടിസിയുടെ വെബ്ബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലും പേ ഓണ്‍ ഡ!െലിവറി സംവിധാനം ഏര്‍പ്പെടുത്തിയതായി ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ വീട്ടിലെത്തിക്കുന്ന രീതിയാണ് ഐആര്‍സിടിസി സ്വീകരിക്കുന്നത്. ട്രാവല്‍ ഏജന്റുമാര്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും പേ ഓണ്‍ ഡെലിവറി വഴി ടിക്കറ്റ് ചെയ്യാന്‍ സാധിക്കും.
റെയില്‍വേ ടിക്കറ്റ് കൗണ്ടറുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിലേയ്ക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പേ ഓണ്‍ ഡെലിവറി പേയ്‌മെന്റ് ഓപ്ഷന്‍ ലഭിക്കുന്നതിനായി ഉപയോക്താക്കള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്. ബുക്ക് ചെയ്ത ടിക്കറ്റ് നിരസിക്കുകയോ ക്യാന്‍സല്‍ ചെയ്യുകയോ ചെയ്താല്‍ ഉപയോക്താവായിരിക്കും ഇതിന്റെ ഉത്തരവാദി, ഇതിന് പുറമേ ഡെലിവറി ചാര്‍ജും ഉപയോക്താവില്‍ നിന്ന് ഈടാക്കും.
5000 രൂപ വരെയുള്ള പണമിടപാടിന് 90 രൂപയില്‍ അധികവും 5000 ന് മുകളിലുള്ള ഇടപാടുകള്‍ക്ക് 120 രൂപയ്ക്ക് മുകളിലുമാണ് വില്‍പ്പന നികുതിയിനത്തില്‍ ഈടാക്കുക. പേ ഓണ്‍ ഡെലിവറി സേവനം ഉപയോഗിക്കുന്നതിനായി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പണമടയ്ക്കുന്നതിന് പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണെന്നും ഐആര്‍സിടിസി ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha