മുകേഷ് അംബാനി സിഎന്‍എന്‍ ഐബിഎന്‍ ചാനല്‍ ഏറ്റെടുത്തു
മാധ്യമ രംഗത്തും ആധിപത്യം ഊട്ടിയുറപ്പിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രമുഖ മാധ്യമ ഗ്രൂപ്പായ നെറ്റ്വര്‍ക്ക് 18-നെ സ്വന്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ത്താ മാധ്യമ ഗ്രൂപ്പാണിത്. നെറ്റ്വര്‍ക്ക് 18ന്റെ ഉപഗ്രൂപ്പായ ടിവി18 ബ്രോഡ്കാസ്റ്റ് ലിമിറ്റഡാണ് സിഎന്‍എന്‍-ഐബിഎന്‍, ഐബിഎന്‍7, സിഎന്‍ബിസി-ടിവി18, സിഎന്‍ബിസി ആവാസ് എന്നീ ചാനലുകളുടെ ഉടമസ്ഥര്‍.
ഇതിനു പുറമേ ഒരു ഡസണിലധികം പ്രാദേശിക ഭാഷാ ടെലിവിഷന്‍ ചാനലുകളടങ്ങുന്ന ഇ ടിവി നെറ്റ്വര്ക്കും ഇനി മുതല്‍ റിലയന്‍സിന് സ്വന്തമാകും. ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വെബ്സൈറ്റുകളായ ഐ എന്‍.കോം, ഐ ബിഎന്ലൈവ്.കോം, മണികണ്ട്രോള്.കോം, ഫസ്റ്റ് പോസ്രറ്റ്.കോം തുടങ്ങിയവയും റിലയന്‍സ് നിയന്ത്രണത്തിലാകും. ഏറ്റെടുക്കലിനെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായിയും സാഗരിക ഘോഷും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇവര്‍ രാജി വയ്ക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha