വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കുകളുടെ പട്ടികയില്‍ ജിയോ ഒന്നാമത്; എയര്‍ടെല്‍ ഏറ്റവും പിന്നില്‍
രാജ്യത്തെ വേഗതയേറിയ 4ജി നെറ്റ്‌വര്‍ക്കുകളുടെ പട്ടികയില്‍ റിലയന്‍സ് ജിയോ ഒന്നാമത്. സെക്കന്റില്‍ 18 മെഗാബിറ്റ് വേഗതയാണ് ജൂണില്‍ റിലയന്‍സ് നെറ്റ്‌വര്‍ക്ക് രേഖപ്പെടുത്തിയതെന്ന് ട്രായ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. അതേസമയം രാജ്യത്തെ ഏറ്റവും വേഗതയേറിയ നെറ്റ്‌വര്‍ക്ക് എന്നവകാശപ്പെടുന്ന ഭാരതി എയര്‍ടല്‍ വേഗതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലായി.
വിവിധ നെറ്റ്‌വര്‍ക്കുകള്‍ ജൂണില്‍ രേഖപ്പെടുത്തിയ വേഗതയുടെ കണക്കുകള്‍ പ്രകാരം ഭാരതി എയര്‍ടെലിന് സെക്കന്റില്‍ 8.91 മെഗാബിറ്റാണ് വേഗത. വോഡഫോണ്‍ ആണ് ജിയോയ്ക്ക് തൊട്ടുപിന്നിലുള്ളത്. 11.07 എംബിപിഎസാണ് വോഡഫോണിന്റെ വേഗത. ഐഡിയയാണ് മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം ജിയോയുടെ വേഗതയില്‍ സെക്കന്റില്‍ 19.12 മെഗാബിറ്റ് വേഗതയില്‍ നിന്നും 18.65 എംബിപിഎസിലേക്ക് ഇടിവുണ്ടായിട്ടുണ്ട്. എങ്കിലും രണ്ടാം സ്ഥാനക്കാരായ വോഡഫോണിനേക്കാള്‍ എത്രയോ അധികം വേഗതയുണ്ട് ജിയോയ്ക്ക്.
രാജ്യത്തെ വേഗതയേറിയ നെറ്റ്‌വര്‍ക്കാണ് തങ്ങളെന്ന് പ്രചാരം നടത്തി വരുന്ന എയര്‍ടെലിന് കനത്ത തിരിച്ചടിയാവും ട്രായ്‌യുടെ വെളിപ്പെടുത്തല്‍. നെറ്റ്‌വര്‍ക്ക് വേഗതയുടെ കാര്യത്തില്‍ മുന്നിലല്ലെന്ന് മാത്രമല്ല. മറ്റു നെറ്റ് വര്‍ക്കുകളേക്കാള്‍ എത്രയോ പിന്നിലാണ് എയര്‍ടെല്‍ എന്നും ട്രായ് പുറത്തുവിട്ട ഔദ്യോഗിക കണക്കില്‍ വ്യക്തമാവുന്നു. മൈ സ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ട്രായ് ടെലികോം നെറ്റ്‌വര്‍ക്കുകളുടെ ഡൗണ്‍ലോഡ് സ്പീഡ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha