നോട്ട് നിരോധനം: ആദായനികുതി റിട്ടേണില്‍ 25 ശതമാനം വന്‍ വര്‍ധനവ്
നോട്ട് നിരോധനത്തിന്റെ ഫലമായി ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതില്‍ വന്‍ വര്‍ധനവുണ്ടായതായി കേന്ദ്രസര്‍ക്കാര്‍. നികുതി റിട്ടേണ്‍ 25 ശതമാനം വര്‍ധിച്ച് ഈ വര്‍ഷം 2.82 കോടി ആയതായി നികുതി വകുപ്പ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 2.22 കോടി ആദായ നികുതി റിട്ടേണ്‍ ലഭിച്ച സ്ഥാനത്താണ് ഇത്തവണ 2.82 കോടി റിട്ടേണുകള്‍ ലഭിച്ചത്. നോട്ട് നിരോധനവും അതിനുശേഷം ആദായ നികുതി വകുപ്പ് കൈകൊണ്ട ഓപ്പറേഷന്‍ ക്ലീന്‍മണി പദ്ധതിയുമാണ് വര്‍ധനയ്ക്ക് കാരണമെന്ന് വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ഓഗസ്റ്റ് 5 ആയിരുന്നു റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. നോട്ട് നിരോധനത്തിനുശേഷം കൂടുതല്‍ പേര്‍ നികുതി ഘടനയ്ക്കു കീഴില്‍ എത്തിയിട്ടുണ്ടെന്ന് ധനമന്ത്രാലയം പറഞ്ഞു. പ്രത്യക്ഷ നികുതി പിരിവിലും ഇതുമൂലം വര്‍ധനവുണ്ടായിട്ടുണ്ട്. വ്യക്തിഗത വരുമാന നികുതിയുടെ അഡ്വാന്‍സ് പിരിവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 41.79 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha