ഫ്ലിപ്കാര്‍ട്ട് 72 മണിക്കൂര്‍ വില്‍പ്പന തകൃതി; റെഡ്മി നോട്ട് 4 ഫോണുകള്‍ക്ക് ആയിരം രൂപ വിലക്കിഴിവ്
റെഡ്മി നോട്ട് 4 ഫോണുകള്‍ക്ക് ആയിരം രൂപ ഓഫര്‍ പ്രഖ്യാപിച്ചുള്ള 72 മണിക്കൂര്‍ വ്യാപാരം ഫ്ലിപ്കാര്‍ട്ട് ആരംഭിച്ചു. കുറഞ്ഞ വിലയില്‍ ഇഷ്ട ഫോണ്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിലവില്‍ 12,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറില്‍ ഫോണ്‍ ലഭ്യമാണ്. ഇന്നു തുടങ്ങിയ വില്‍പ്പന 11 വരെ ഉണ്ടാകും. 120 ദിവസം കൊണ്ട് രണ്ട് മില്യണ്‍ റെഡ്മി നോട്ട് 4 ഫോണുകള്‍ വിറ്റഴിച്ചിരുന്നു. ഈ നേട്ടം ചൂണ്ടിക്കാട്ടിയാണ് വില്‍പ്പന.
മെയ്മാസം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട ഫോണ്‍ ആണ് റെഡ്മി നോട്ട് 4. 2 ജി.ബി റാമും 32 ജി.ബി സ്റ്റോറേജ് ശേഷിയുമുള്ള റെഡ്മി നോട് 4 ഫോണിന് 9,999 രൂപയും 3 ജി.ബി 2റാമും 32 സ്റ്റോറേജുമുള്ള ഫോണിന് 10,999 രൂപയുമാണ് വില. 4 ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള ഫോണിന് 11,999 രൂപയുമാണ് വില. ഗോള്‍ഡ്, സില്‍വര്‍, ബ്ലാക്ക്, ഗ്രേ കളറുകളില്‍ ഫോണ്‍ ലഭ്യമാണ്. ജനുവരി 23നാണ് റെഡ്മി നോട്ട് 4ന്റെ ആദ്യ വില്‍പ്പന ഫ്ലിപ്കാര്‍ട്ടില്‍ ആരംഭിച്ചത്. കമ്പനിയുടെ ബംഗളുരു, ഡല്‍ഹി, ജെയ്പൂര്‍, ചണ്ഡിഗഡ് എന്നവിടങ്ങളിലെ സ്റ്റോറുകളില്‍ നിന്ന് നേരിട്ടും ഫോണ്‍ ലഭ്യമാണ്.
ദക്ഷിണേന്ത്യയില്‍ ഫോണ്‍ വില്‍പ്പനക്കായി നാല് പ്രധാന മൊബൈല്‍ റീട്ടെയില്‍ ശൃംഖലകളുമായി പങ്കാളിത്തമുണ്ടാക്കി. ഓഫ് ലൈന്‍ ആയി ഫോണ്‍ വാങ്ങുമ്പോള്‍ വിലയില്‍ നേരിയ വര്‍ധനവുണ്ട്. 5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്‌പ്ലേയും 1920×1080 റെസലൂഷനും ഫോണിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയ്ഡ് മാര്‍ഷ്മാലോ ആണ് ഫോണിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒ.എസ്. 2.0 ജിഗാഹെട്‌സ് വേഗതയുള്ള ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസറാണ് ഫോണിന്. ഫോര്‍ ജി സപ്പോര്‍ട്ടിങ് ഡ്യുയല്‍ സിം, 128 ജി.ബി വരെ വിപുലീകരിക്കാവുന്ന സ്‌റ്റോറേജ്, 4000mAh ബാറ്ററി തുടങ്ങിയവയും റെഡ്മി നോട്ട് 4നെ വിപണിയിലെ സ്റ്റാറാക്കി.
https://www.facebook.com/Malayalivartha