നോട്ട് അസാധുവാക്കല്‍; സര്‍ക്കാരിന് വൻതിരിച്ചടി, ലാഭവിഹിതം പകുതിയായി കുറഞ്ഞു
നോട്ട് അസാധുവാക്കലിലൂടെ സര്‍ക്കാരിന് വലിയ തിരിച്ചടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി റിസര്‍വ് ബാങ്ക് സര്‍ക്കാരിന് കൈമാറിയത് 30,659 കോടി രൂപ മാത്രം. മൂന്‍വര്‍ഷത്തേക്കാള്‍ പകുതിയോളം കുറവാണിത്.
മൂന്‍വര്‍ഷം 65876 കോടി രൂപയാണ് ആര്‍ബിഐ സര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത്. നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് പുതിയ കറന്‍സി അച്ചടിക്കുന്നതിന് വന്‍തുക ചെലവാക്കേണ്ടിവന്നതാണ് ലാഭത്തില്‍ പ്രധാനമായും ഇടിവുണ്ടാക്കിയത്. യഥാസമയം നോട്ടുകള്‍ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിക്കുന്നതിനും വന്‍തുക ചെലവാക്കേണ്ടിവന്നു.
കരുതല്‍ ധനമായി സൂക്ഷിച്ചിട്ടുള്ള വിദേശ കറന്‍സികളില്‍നിന്നുള്ള വരുമാനത്തിലും കനത്ത ഇടിവുണ്ടായി. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കേണ്ട റിവേഴ്‌സ് റിപ്പോ നിരക്ക് കൂടുതലായതും ആര്‍ബിഐയുടെ വരുമാനത്തെ ബാധിച്ചു. 2014 സാമ്പത്തിക വര്‍ഷം മുതലാണ് ആര്‍ബിഐ ലഭിക്കുന്ന ലാഭം മുഴുവന്‍ സര്‍ക്കാരിന് നല്‍കാന്‍ തുടങ്ങിയത്. ലാഭവിഹിതത്തില്‍ കനത്ത ഇടിവുണ്ടായത് രാജ്യത്തെ ധനകമ്മി വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
https://www.facebook.com/Malayalivartha