ഒമാനില്‍ കാര്‍ഗോ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു
ഒമാനിൽ കാർഗോനിരക്കുകൾ വർധിച്ചു. കാർഗോ വഴിയുള്ള പാഴ്സലുകൾക്ക് ജി.എസ്.ടി ഏർപ്പെടുത്തിയതിനെ തുടർന്ന് നിരക്കുകളിൽ വർധന വരുത്താൻ തങ്ങൾ നിർബന്ധിതരാവുകയാണെന്ന് ഏജൻറുമാർ അറിയിച്ചു.
നേരത്തെ ഒരു കിലോഗ്രാമിന് ഒരു റിയാൽ മുന്നൂറ് ബൈസയായിരുന്നു നിരക്ക്. ഇത് ഒരു റിയാൽ അറുനൂറ് ബൈസയായാണ് വർധിപ്പിച്ചത്. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന ഇരുപതിനായിരം രൂപ വരെയുള്ള സാധനങ്ങൾക്ക് അനുവദിച്ചിരുന്ന നികുതിയിളവാണ് ജി.എസ്.ടിയുടെ വരവോടെ ഇല്ലാതായത്. 24 വർഷമായി അനുവദിച്ചിരുന്ന നികുതിയിളവ് പ്രത്യേക ഉത്തരവിലൂടെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഒഴിവാക്കിയത്. ജൂൺ മുപ്പതിന് അർധരാത്രിയാണ് ഇതുസംബന്ധിച്ച അറിയിപ്പ് തങ്ങൾക്ക് ലഭിക്കുന്നതെന്നും ഏജൻറുമാർ അറിയിച്ചു.
നികുതി ഉയർന്നതോടെ കാർഗോ അയക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുമുണ്ട്. മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങൾ വഴിയാണ് ഒമാനിൽ നിന്നുള്ളതടക്കമുള്ള കാർഗോ ഏജൻറുമാർ സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്
https://www.facebook.com/Malayalivartha