രാജ്യത്തെ വളര്‍ച്ചനിരക്ക് കുറയുമെന്ന് സാമ്പത്തിക സര്‍വേ
നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് മുമ്പ് പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കുറവായിരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. 2017-18 സാമ്പത്തികവര്‍ഷത്തില്‍ രാജ്യം 6.757.5 ശതമാനം വളര്‍ച്ചനിരക്കില്‍ എത്തുമെന്നായിരുന്നു മുമ്പ് കണക്കാക്കിയിരുന്നത്.
രൂപയുടെ മൂല്യവര്‍ധന, കാര്‍ഷികടം എഴുതിത്തള്ളല്‍ ജി.എസ്.ടി. നടപ്പാക്കിയതിലെ വെല്ലുവിളികള്‍ എന്നിവ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച അര്‍ധവാര്‍ഷിക സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജനുവരി അവസാനം അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടിലാണ് 6.75-7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് പ്രവചിച്ചിരുന്നത്.
https://www.facebook.com/Malayalivartha