എസി റെസ്‌റ്റോറന്റുകളിലെ നോണ്‍ എസി ഭാഗത്തും 18% ജിഎസ്ടി ഏർപ്പെടുത്തുന്നു
എസി റെസ്‌റ്റോറന്റുകളിലെ നോണ്‍ എസി ഭാഗത്തും 18% ചരക്ക് സേവന നികുതി(ജിഎസ്ടി) ബാധകമായിരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. എസി-നോണ്‍ എസി റെസ്‌റ്റോറന്റുകളില്‍ നിന്ന് പാഴ്‌സലായി വാങ്ങുന്നതോ എസി മുറിയിലിരുന്ന് കഴിക്കുന്നതോ ആയ ഭക്ഷണത്തിനാണ്18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തുക. ഇതു സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കവേ കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം ഭക്ഷണശാലകളില്‍ നിന്നു വാങ്ങിക്കൊണ്ടുപോകുന്ന ഭക്ഷണത്തിനും ഇതേ നിരക്കില്‍ നികുതി നല്‍കണം.ജൂലൈ ഒന്നിന് ജിഎസ്ടി നിയമംപ്രാബല്യത്തില്‍ വന്നപ്പോള്‍, നോണ്‍ എസി ഭക്ഷണശാലകളില്‍ പന്ത്രണ്ടുംഎസിയില്‍ പതിനെട്ടും ശതമാനമാണു നികുതി നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, രണ്ടു വിഭാഗങ്ങളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്ക് എസിയുടെ നികുതിനിരക്കു ബാധകമാക്കുന്നതാണു പുതിയ ഉത്തരവ്. എസി അല്ലാത്ത റസ്റ്ററന്റുകളില്‍ 12% നികുതി നല്‍കിയാല്‍ മതി. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ 28% ആണു നികുതി.
https://www.facebook.com/Malayalivartha