നിങ്ങളുടെ കാർ ഇൻഷ്വറൻസ് പ്രീമിയം കുറയ്ക്കണോ? അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതാ
നിങ്ങള്‍ക്ക് ഒരു കാര്‍ ഉടമയാണെങ്കില്‍, അതിനായി ഒരു ഇന്‍ഷ്വറന്‍സ് നിങ്ങള്‍ വങ്ങേണ്ടതാണ്. നിയമം ഇത് നിര്‍ബന്ധിതമാക്കുന്നു. എന്നാല്‍ ഇന്‍ഷ്വറന്‍സ് ചെലവേറിയതായിരിക്കണമെന്നില്ല. കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിങ്ങള്‍ക്ക് പണം ലഭിക്കാന്‍ ശ്രമിക്കാവുന്നതാണ്. ചില നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെയും അല്‍പ്പം പരിശ്രമത്തിലൂടെയും നിങ്ങള്‍ക്ക് അതിന്
കഴിയും. അതിന്റെ ഫലമായി കൂടുതല്‍ പരിരക്ഷയും നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കാറിന്റെ പ്രീമിയം കുറയ്ക്കുന്നതിനുള്ള 6 മാര്‍ഗ്ഗങ്ങള്‍ ഇതാ.
എന്‍.സി.ബി [NCB] പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക:
നിങ്ങളുടെ സ്വന്തം പോക്കറ്റില്‍ നിന്ന് അടയ്ക്കാവുന്ന ചെറിയ ക്ലെയിമുകള്‍ ചെയ്യരുത്. നോ ക്ലെയിംസ് ബോണസ് (എന്‍.സി.ബി [NCB]) പ്രകാരം അടയ്ക്കേണ്ട പ്രീമിയത്തില്‍ 20% മുതല്‍ 50% വരെ ഇളവ് നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ക്ലെയിം-രഹിത റെക്കോര്‍ഡ് സൃഷ്ടിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഇത് നേടാന്‍ കഴിയും. സുരക്ഷിത ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കുന്ന ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ മാര്‍ഗമാണിത്. നിങ്ങള്‍ ക്ലെയിം ചെയ്യാത്ത ഓരോ വര്‍ഷവും നിങ്ങള്‍ക്ക് ഒരു എന്‍.സി.ബി [NCB] ലഭിക്കുന്നു. ക്ലെയിം ഇല്ലാത്ത ഓരോ വര്‍ഷവും ഇത് ക്രമാനുഗതമായി വര്‍ദ്ധിക്കുന്നു. ക്ലെയിം ഇല്ലാത്ത അഞ്ച് വര്‍ഷത്തിന് ശേഷം എന്‍.സി.ബി [NCB] 50% വരെയാകാം. നിങ്ങള്‍ ഒരു പുതിയ
കാര്‍ വാങ്ങുകയോ അല്ലെങ്കില്‍ ഇന്‍ഷുററെ മാറ്റാന്‍ തീരുമാനിക്കുകയോ ചെയ്യുകയാണെങ്കിലോ അത് കൈമാറ്റം ചെയ്യപ്പെടുന്നതാണ്.
ഒരു നല്ല ഐ.ഡി.വി [IDV] കണക്കാക്കുക:
നിങ്ങളുടെ കാര്‍ മോഷ്ടിക്കപ്പെട്ടാല്‍ കാര്‍ ഇന്‍ഷ്വറന്‍സ് കമ്ബനി കാറിന്റെ മുഴുവന്‍ വിപണി മൂല്യവും നിങ്ങള്‍ക്ക് നല്‍കും. നിങ്ങളുടെ പോളിസി വാങ്ങുകയോ പുതുക്കുകയോ ചെയ്യുന്ന ഓരോ സമയവും ഇന്‍ഷ്വറന്‍സ് കമ്ബനി ഈ മൂല്യം പുനര്‍നിര്‍ണ്ണയിക്കുന്നു. ഇന്‍ഷ്വറന്‍സ് ഭാഷയില്‍ ഇതിനെ ഇന്‍ഷ്വര്‍ഡ് ഡിക്ലയേര്‍ഡ് വാല്യൂ (ഐ.ഡി.വി [IDV]) എന്ന് പറയുന്നു.
ഒരു നഷ്ടം ഉണ്ടാകുമ്ബോള്‍ ഇന്‍ഷുറര്‍ നിങ്ങള്‍ക്ക് നല്‍കുന്ന പരമാവധി തുകയാണിത്. ഐ.ഡി.വി [IDV] നിങ്ങളുടെ പ്രീമിയം തുകയെ ബാധിക്കും. കണക്കാക്കിയ ഐ.ഡി.വി [IDV] ഉയര്‍ന്നതാണെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന പ്രീമിയം അടയ്ക്കേണ്ടിവരാം. എന്നിരുന്നാലും, നിങ്ങളുടെ പ്രീമിയം കുറയ്ക്കുന്നതിന് നിങ്ങളുടെ ഐ.ഡി.വി [IDV] കുറയ്ക്കാനുള്ള മാര്‍ഗ്ഗം
നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. എന്നിരുന്നാലും, നിങ്ങളുടെ ഐ.ഡി.വി [IDV] നിശ്ചയിക്കുന്നതിന് മുന്‍പ് ഒരു ഇന്‍ഷ്വറന്‍സ് അഡ്വൈസറെ ബന്ധപ്പെടുക.
ഒരു എ.ആര്‍.എ.ഐ [ARAI] - അംഗീകൃത ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യുക:
ആന്റി തെഫ്റ്റ് ഉപകരണങ്ങള്‍ സ്ഥാപിച്ച കാറുകള്‍ക്ക് ഇന്‍ഷുറേര്‍സ് ഡിസ്കൗണ്ട് നല്‍കുന്നതാണ്. ഓട്ടോമൊബൈല്‍ റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ [ARAI] ) അംഗീകരിച്ച ഒരു ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്പോള്‍ നിങ്ങളുടെ പ്രീമിയത്തില്‍ നല്ലൊരു ഡിസ്കൗണ്ട്
നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ കാര്‍ മോഷ്ടിക്കപ്പെടുവാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു. അങ്ങനെ, നഷ്ട സാധ്യത കുറയുന്നു. മിക്ക ഇന്‍ഷുറര്‍മാരും സുരക്ഷാ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. നിപ്പോണ്‍, സെനോസ്, ഓട്ടോകോപ്, മിന്‍ഡ എന്നിവയാണ്എ .ആര്‍.എ.ഐ[ARAI] അംഗീകരിച്ച ബ്രാന്‍ഡുകള്‍.
നിങ്ങളുടെ പ്രൊഫഷന്‍ അടിസ്ഥാനമാക്കി കിഴിവ് നേടുക:
നിങ്ങള്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഡിസ്കൗണ്ടുകള്‍ ലഭിക്കും. ചില ആളുകള്‍ക്ക് ഡിസ്കൗണ്ട് നല്‍കുവാന്‍ കാര്‍ ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ ശ്രമിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ്, ഡോക്ടര്‍മാര്‍, അധ്യാപകര്‍, പട്ടാള ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ത്ഥികളെക്കാള്‍ ഈ പ്രൊഫഷണലുകള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നു. ഉദാഹരണത്തിന്, വിദ്യാര്‍ത്ഥികള്‍ സാഹസികമായി വാഹനം ഓടിക്കുന്നു. നിങ്ങളുടെ നിലവിലെ തൊഴില്‍ അടിസ്ഥാനമാക്കി കിഴിവ് ലഭിക്കാന്‍ നിങ്ങള്‍ അര്‍ഹരാണോ? നിങ്ങളുടെ ഇന്‍ഷുറന്‍സ് ഉപദേഷ്ടാവിനോട് ചോദിക്കുക.
ഓപ്ഷനുകള്‍ താരതമ്യം ചെയ്യുക:
നിങ്ങളുടെ കാര്‍ പോളിസി നിങ്ങള്‍ പുതുക്കുകയാണോ? വിവിധ ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ നല്‍കുന്ന ഇന്‍ഷുറന്‍സുകള്‍ താരതമ്യം ചെയ്യുക. കവര്‍ഫോക്സ് അല്ലെങ്കില്‍ പോളിസി ബസാര്‍ പോലുള്ള വിവിധ ബ്രോക്കിംഗ് സൈറ്റുകളില്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ സാധിക്കുന്നതാണ്. ഒരേ തരത്തിലുള്ള ഇന്‍ഷുറന്‍സ് കുറഞ്ഞ നിരക്കില്‍ വാങ്ങാനുള്ള അവസരങ്ങള്‍ ഇത് നല്‍കുന്നു.
അതുകൊണ്ട് പണം ലാഭിക്കാന്‍ സഹായിക്കുന്ന കാര്‍ പുതുക്കല്‍ പ്ലാനുകള്‍ക്കായി നോക്കുക. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഫീച്ചറുകള്‍ ഒഴിവാക്കുക. അതുകൊണ്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പ്ലാന്‍ വാങ്ങുക.
ഉയര്‍ന്ന ഡിഡക്റ്റിബിള്‍
നിങ്ങളുടെ കാര്‍ ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ ഒരു ക്ലെയിം ചെയ്യുമ്ബോള്‍, ഇന്‍ഷുറര്‍ മുഴുവന്‍ ബില്‍ തുകയും നല്‍കുകയില്ല. 1,000. രൂപയോളമുള്ള ചെറിയ തുക നിങ്ങള്‍ക്ക് അടയ്ക്കേണ്ടി വരും. ഇതിനെ 'ഡിഡക്റ്റിബിള്‍' എന്ന് വിളിക്കുന്നു. ചെറിയ-മൂല്യമുള്ള ക്ലെയിമുകള്‍ നിരുത്സാഹപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. ഈ കുറഞ്ഞ തുക വര്‍ദ്ധിപ്പിക്കാനുള്ള ഓപ്ഷന്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ കഴിയും. ഇതിനെ 'വൊളന്ററി ഡിഡക്റ്റിബിള്‍' എന്ന് വിളിക്കുന്നു. പ്രീമിയം ചെലവ് കുറയ്ക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കാര്‍ പ്രീമിയത്തില്‍ പണം ലാഭിക്കാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ കാര്‍ നന്നായി പരിപാലിയ്ക്കാന്‍ കൂടുതല്‍ പരിശ്രമിക്കുക. കൂടാതെ നിശ്ചിത തീയതിക്ക് മുമ്ബായി നിങ്ങളുടെ കാര്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം അടയ്ക്കുക.
https://www.facebook.com/Malayalivartha