സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പ് എ.ടി എമ്മുകള്‍ക്ക് ഇലക്‌ട്രോണിക് സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നു
സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന്റെ എ.ടി എമ്മുകള്‍ക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പത്രസമ്മേളനത്തില്‍ അറിയിച്ചു. എ.ടി എമ്മുകള്‍ക്ക് ഏതെങ്കിലും തരത്തിലുളള ഭീഷണിയുണ്ടായാല്‍ പൂര്‍ണ്ണമായും നിലയ്‌ക്കുന്ന തരത്തിലുള്ളതാണ് പുതിയ സംവിധാനം. എ.ടി എമ്മുകളുടെ എണ്ണത്തിനനുസരിച്ച് സുരക്ഷാ ജീവനക്കാരെ നിയോഗിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടും സാമ്പത്തികചെലവും ഇല്ലാതാക്കാന്‍ ഈ സംവിധാനം ഉപകരിക്കും.
ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടികള്‍ക്കുള്ള വിഹിതം രണ്ടു ശതമാനമായി ഉയര്‍ത്തും.കൂടാതെ പ്രാദേശിക സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കായി 42ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ എസ്.ബി.ടി തണല്‍ 2014 എന്ന ആശയവുമായി മുന്നോട്ടു വന്ന ജീവനക്കാരെയും തണല്‍ പദ്ധതിയിലൂടെ ഓരോരുത്തരും ആദ്യശമ്പള വര്‍ദ്ധന ഗഡുവിന് തത്തുല്യമായ തുക സംഭരിച്ച് തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ അര്‍ഹതപ്പെട്ട രോഗികള്‍ക്ക് ചികിത്സാ ചെലവിനായി നല്‍കുമെന്ന് അറിയിച്ചു.
മാനേജിങ് ഡയറക്‌ടര്‍ ജീവന്‍ദാസ് നാരായണന്‍, ചീഫ് ജനറല്‍ മാനേജര്‍മാരായ സജീവ് കൃഷ്‌ണന്‍, ഇ.കെ. ഹരികുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha