ഒരു ഹെല്‍ത്ത് ഇൻഷ്വറൻസ് പോളിസി വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍, രോഗമുണ്ടാകുമ്ബോള്‍ അതിനുള്ള ചെലവ് വഹിക്കുക മാത്രമല്ല ചെയ്യുന്നത്, അത് സുരക്ഷിതത്വബോധവും നല്‍കുന്നു. വ്യത്യസ്ഥ ഇന്‍ഷ്വറന്‍സ് പ്രൊവൈഡര്‍മാര്‍ക്ക് വിവിധ സവിശേഷതകള്‍ ഉള്ള വ്യത്യസ്ത പ്ലാനുകള്‍ ഉണ്ട്. അത് ഉപഭോക്താക്കള്‍ക്ക് വിവിധ ഓപ്ഷനുകള്‍ നല്‍കുകയും അവരുടെ ആവശ്യകതകള്‍ അനുസരിച്ച് കസ്റ്റമൈസ് ചെയ്യുകയും ചെയ്യുന്നു. നാമമാത്രമായ അധിക പ്രീമിയം നല്‍കി, നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്ലാനില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന നേട്ടങ്ങളാണ് ആഡ്-ഓണുകള്‍.
1. മറ്റേര്‍ണിറ്റി കവര്‍: ഗര്‍ഭകാലത്ത് നല്ല ചെലവ് വരാറുണ്ട്. ഈ ചെലവുകള്‍ക്ക് മറ്റേര്‍ണിറ്റി കവര്‍ പരിരക്ഷ നല്‍കുന്നു. കാത്തിരിപ്പ് കാലയലവ്സാ ധാരണയായി 24 മാസത്തില്‍ കൂടുതലാണ്. ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ക്കനുസരിച്ച് ഇതില്‍ മാറ്റം വരാം. ചില പോളിസികള്‍ അത് അവസാനിക്കുന്നതുവരെ അല്ലെങ്കില്‍ മെച്ച്‌വര്‍ ആകുന്നതുവരെ ശിശുക്കള്‍ക്കും പരിരക്ഷ നല്‍കുന്നു.
2. പേര്‍സണല്‍ ആക്സിഡന്റ് കവര്‍: സ്ഥായിയായ വൈകല്യങ്ങള്‍, അപകട മരണം, ഭാഗികമായ വൈകല്ല്യങ്ങള്‍, പൂര്‍ണ്ണമായ താല്‍ക്കാലിക വൈകല്ല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ക്ക് ഈ ആഡ്-ഓണ്‍ പരിരക്ഷ നല്‍കുന്നു. മറ്റ് ആഡ്-ഓണുകള്‍ പോലെ, ഇത് നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പോളിസിയില്‍ ഒരു നിശ്ചിത പ്രീമിയത്തില്‍ ചേര്‍ക്കുവാന്‍ സാധിക്കും. അപകടം / വൈകല്യങ്ങള്‍ കാരണമായുണ്ടാകുന്ന ആസൂത്രിതമല്ലാത്ത ചെലവുകള്‍ക്കായി ഇത് ഉപയോഗിക്കാം. അപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണമോ വൈകല്യമോ കൈകാര്യം ചെയ്യുന്നതിനുള്ള ചെലവുകള്‍ക്കും ഇത് പരിരക്ഷ നല്‍കുന്നു. 10 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്നു
3. ഹോസ്പിറ്റല്‍ ക്യാഷ് കവര്‍: ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍, ഈ ആഡ്-ഓണ്‍ ചികിത്സാ ചെലവുകള്‍ വഹിക്കുന്നതാണ്. പോളിസി നിലനില്‍ക്കുമ്ബോള്‍, ഇന്‍ഷ്വറന്‍സ് കമ്ബനി ഇന്‍ഷുറന്‍സ് ഉടമയ്ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ അനുസരിച്ച് ദിവസങ്ങള്‍ക്കായി ഇത് ഉപയോഗിക്കാന്‍ കഴിയും. ഇന്‍ഷ്വര്‍ ചെയ്ത രോഗികള്‍ക്ക് പ്രതിദിനം ഒരു തുക നല്‍കുന്നു. ഈ തുക പ്രതിദിനം 3000 രൂപ വരെയാകാം എന്നിരുന്നാലും, ഇത് പ്ലാനിനെയും അതു പരിരക്ഷിക്കപ്പെടുന്ന ദിവസങ്ങളുടെ എണ്ണത്തെയും ആശ്രയിച്ചിരിക്കുന്നു.
4. റൂം റെന്റ് വെയ്വര്‍: രോഗം കാരണം നിങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്ബോള്‍, ഉയര്‍ന്ന സബ്-ലിമിറ്റ് ഉള്ളതോ അല്ലെങ്കില്‍ സബ്-ലിമിറ്റ് ഇല്ലാത്തതോ ആയ മുറികള്‍ ഉപയോഗിക്കാനുള്ള ഓപ്ഷന്‍ റൂം റെന്റ് വെയ്വര്‍ നല്‍കുന്നു. മിക്ക ഇന്‍ഷ്വറന്‍സ് കമ്ബനികളും മുറിയുടെ വാടകയില്‍ പരിമിതികള്‍ ഏര്‍പ്പെടുത്തുകയും പ്ലാനില്‍ ജെനറല്‍ റൂമുകള്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നു, എന്നാല്‍ ഈ ആഡ്-ഓണ്‍ ഉപയോഗിച്ച് കൂടുതല്‍ ചെലവ് ഇല്ലാതെ സൗകര്യപ്രദമായ / കൂടുതല്‍ സജ്ജീകരണങ്ങള്‍ ഉള്ള മുറികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയും.
5. ക്രിട്ടിക്കല്‍ ഇല്‍നെസ് കവര്‍: ഹൃദ്രോഗങ്ങള്‍, വൃക്ക രോഗം, അവയവം മാറ്റിവയ്ക്കുക, അര്‍ബുദം, മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് തുടങ്ങിയ പോലുള്ള മാരക രോഗങ്ങള്‍ ക്രിട്ടിക്കല്‍ ഇല്‍നെസ് കവര്‍ പ്ലാനുകളില്‍ പരിരക്ഷിക്കപ്പെടുന്നു. പോളിസിക്ക് കീഴില്‍ ഒരു ആഡ്-ഓണ്‍ ആയി ഇത് വാങ്ങാവുന്നതാണ്. ആശുപത്രിയില്‍ ഉണ്ടാകുന്ന ചെലവുകള്‍ കണക്കിലെടുക്കാതെ, വലിയ തുകയാണ് ഈ പരിരക്ഷയിലൂടെ ലഭിക്കുന്നത്. പോളിസി ഹോള്‍ഡര്‍ക്ക് 10-15 രോഗങ്ങള്‍ക്ക് വരെ പരിരക്ഷ ലഭിക്കുന്ന ആഡ് ഓണുകള്‍ ചില ഇന്‍ഷ്വറന്‍സ് കമ്ബനികള്‍ നല്‍കുന്നു. ഇത് കസ്റ്റമൈസ് ചെയ്യാന്‍ കഴിയും. മാത്രമല്ല ചില സമഗ്രമായ പ്ലാനുകള്‍ 38 ഗുരുതരമായ രോഗങ്ങള്‍ വരെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.
ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് ഉണ്ടാകാവുന്ന ചികിത്സാ ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കുന്ന ഇന്‍ഷ്വറന്‍സ് പോളിസി വാങ്ങുന്നത് നിങ്ങളെ സംരക്ഷിക്കുന്നതിന് വളരെ നല്ലതാണ്. നിങ്ങളുടെ ആരോഗ്യസ്ഥിതിയുടെ അടിസ്ഥാനത്തില്‍, അല്ലെങ്കില്‍ നിലവിലുള്ള ആരോഗ്യാവസ്ഥയെ അടിസ്ഥാനമാക്കി, ഒരു ഇന്‍ഷുറന്‍സ് പ്ലാന്‍ വാങ്ങുകയും അനുയോജ്യമായ ആഡ്-ഓണ്‍ ഉപയോഗിച്ച് അത് ഇച്ഛാനുസൃതമാക്കാനും കഴിയും. ആഡ്-ഓണ്‍ താങ്ങാവുന്ന വിലയില്‍ ലഭിക്കുന്നു, അതിനാല്‍ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഉചിതമായ ഒന്ന് വാങ്ങുന്നതിലൂടെ അപ്രതീക്ഷിത ചെലവുകള്‍ കുറയ്ക്കുവാന്‍ സാധിക്കുന്നു.
https://www.facebook.com/Malayalivartha