നിങ്ങൾ ഒരു ഇൻഷ്വറൻസ് പോളിസി എടുക്കാൻ ആഗ്രഹിക്കുന്ന ആളാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നാളെ എന്തായിരിക്കും എന്ന് നമുക്ക് അറിയാന്‍ കഴിയുകയില്ല. ഏതൊരു സാഹചര്യത്തിനും സജ്ജമായിരിക്കേണ്ടത് എല്ലായ്പ്പോഴും നല്ലതാണ്. ഇന്‍ഷ്വര്‍ ചെയ്യുക എന്നാണ് ഇതിനര്‍ത്ഥം. പല തരത്തിലുള്ള ഇന്‍ഷുറന്‍സുകളും ഉണ്ട് - കാര്‍, മെഡിക്കല്‍, ലൈഫ് തുടങ്ങിയവ. നിങ്ങളുടെ ശരീരത്തിലെ പ്രത്യേക സവിശേഷതകളും നിങ്ങള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്യാവുന്നതാണ്. ഒരു നിശ്ചിത കാലയളവിലേക്കോ അല്ലെങ്കില്‍ നിങ്ങളുടെ ജീവിതം മുഴുവനുമോ ഒരു ചെറിയ തുക മാറ്റിവയ്ക്കാന്‍ തുടങ്ങുന്നു. അതിനു പകരമായി, ഇന്‍ഷ്വറന്‍സ് കമ്ബനി നിങ്ങള്‍ക്ക് ഒരു വലിയ തുക വാഗ്ദാനം ചെയ്യുന്നു. കാലാവധി തീരുമ്ബോഴോ അല്ലെങ്കില്‍ പോളിസി ഉടമയുടെ പെട്ടെന്നുള്ള മരണത്തിലോ ഇത് നല്‍കാം. അങ്ങനെ, ഒരു ഇന്‍ഷ്വറന്‍സ് പോളിസി ഭാവിയിലേക്കുള്ള സാമ്ബത്തിക സുരക്ഷിതത്വത്തിന് സഹായിക്കുന്നു.
ഇന്‍ഷ്വറന്‍സ് പോളിസി തെരഞ്ഞെടുക്കുന്നതിനു മുമ്ബ്, ഈ ഘടകങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക:
വരുമാനം v/s ചെലവ്: നിങ്ങള്‍ ഒരു ഇന്‍ഷ്വറന്‍സ് പോളിസി വാങ്ങിക്കഴിഞ്ഞാല്‍, മുടങ്ങാതെ പ്രീമിയം അടയ്ക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം പെനാല്‍റ്റി ഫീസ് നിങ്ങള്‍ക്ക് അടക്കേണ്ടതായിവരും ഇക്കാരണത്താല്‍, നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തെ ഓരോ മാസത്തെയും അല്ലെങ്കില്‍ ഓരോ വര്‍ഷത്തെയും ഒരു നിശ്ചിത ചെലവായി കണക്കാക്കേണ്ടതാണ്. അതിനാല്‍ ഇത് നിങ്ങളുടെ ബജറ്റിന് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ വരുമാനത്തില്‍ നിന്നും പ്രീമിയം പേയ്മെന്റ് കുറച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ചെലവുകള്‍ക്കും മറ്റ് ആസ്തികളില്‍ നിക്ഷേപിക്കുന്നതിനും ആവശ്യമായ പണം നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. ഭാവി ചുമതലകളും ചെലവുകളും കൂടി കണക്കിലെടുക്കേണ്ടതാണ്. ഭാവിയില്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഉണ്ടാകാം, അതുകാരണം മാറ്റിവയ്ക്കാന്‍ പണം ഉണ്ടായിരിക്കണമേന്നില്ല.
ഇന്‍വെസ്റ്റ്മെന്റ് v/s സേഫ്റ്റി-നെറ്റ്: നിങ്ങള്‍ ഇന്‍ഷ്വറന്‍സിനെക്കുറിച്ച് ചിന്തിക്കുമ്ബോള്‍ മരണം, രോഗം, അത്തരം മറ്റ് സംഭവങ്ങളെ കുറിച്ചു ചിന്തിക്കുന്നു. ഒരു ഇന്‍ഷുറന്‍സ് പോളിസി ഒരു സുരക്ഷാ വല പോലെയാണ്, എന്നാല്‍ നിരവധി തരം ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാണ്. അത് ഒരു നിക്ഷേപം പോലെ അതില്‍ നിന്ന് ആദായം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു. എന്തിനധികം, ഇതും നിങ്ങളുടെ നികുതി വിധേയ വരുമാനം കുറയ്ക്കുവാനും സഹായിക്കുന്നു. എന്നിരുന്നാലും, ചെലവുകള്‍ വ്യത്യസ്തമായിരിക്കും. ഒരു ഇന്‍ഷ്വറന്‍സ് പോളിസി തിരഞ്ഞെടുക്കുന്നതിന് മുമ്ബ് ഇനിപറയുന്ന കാര്യങ്ങള്‍ പരിഗണിക്കുക.
ആശ്രിതര്‍: ഒരു പോളിസി വാങ്ങുമ്ബോഴുള്ള വലിയ ചോദ്യം ഇതാണ് - എത്രമാത്രം തുകയ്ക്ക് നിങ്ങളെ ഇന്‍ഷ്വര്‍ ചെയ്യണം? ഇതിനുള്ള ഉത്തരം നിങ്ങളെ സാമ്ബത്തികമായി ആശ്രയിക്കുന്ന ആളുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. ആശ്രിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇന്‍ഷ്വറന്‍സ് തുകയും വര്‍ദ്ധിക്കുന്നു. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും അവര്‍ ഗുണഭോക്താക്കളാണ് എന്നതാണ് അതിന്റെ കാരണം. ഇന്‍ഷ്വര്‍ ചെയ്ത തുക ലഭിക്കുന്നത് അവര്‍ക്കാണ്.
പ്രായം: ഓര്‍ക്കുക, പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഇന്‍ഷുറന്‍സിനും ചെലവേറും. ഇത് നിങ്ങളുടെ പ്രീമിയം തുക വര്‍ദ്ധിപ്പിക്കുന്നു. ഇക്കാരണത്താല്‍, നേരത്തേ ആരംഭിക്കുന്നതാണ് നല്ലത്. എന്നാല്‍, ഇന്‍ഷ്വറന്‍സ് കാലയളവും നിങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. കാലാവധി വര്‍ദ്ധിക്കുന്തോറും ചെലവും വര്‍ദ്ധിക്കുന്നു.
താരതമ്യം ചെയ്യുക: ഇത് മനസ്സില്‍ സൂക്ഷിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ്. ഒരു പോളിസിയെ മാത്രം പരിഗണിക്കാതെ - ചെലവ്, കവറേജ് എന്നിവ താരതമ്യം ചെയ്യുക. ഇത് മുഷിപ്പിക്കാമെങ്കിലും, അത് വായിക്കുക. നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ജീവിതം ഇതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ മൂല്യത്തേക്കാള്‍ കുറഞ്ഞ തുകയ്ക്ക് പോളിസി എടുക്കരുത്.
https://www.facebook.com/Malayalivartha