2012 - 16 കാലഘട്ടത്തില്‍ കോര്‍പറേറ്റ് മേഖല രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത് 956.77 കോടി രൂപ
രാജ്യത്തെ കോര്‍പറേറ്റുകളുടെ സംഭാവന ലഭിക്കുന്ന അഞ്ച് ദേശീയ പാര്‍ട്ടികളില്‍ ബി.ജെ.പി ബഹുകാതം മുന്നില്‍ നില്‍ക്കുന്നു. മറ്റ് നാല് പാര്‍ട്ടികള്‍ക്കും കൂടി മൊത്തം ലഭിച്ചതിന്റെ മൂന്നിരട്ടിയോളം തുകയാണ് 2012 - 16 കാലഘട്ടത്തില്‍ ബി.ജെ.പിക്ക് ലഭിച്ചത്. അഞ്ച് ദേശീയ പാര്‍ട്ടികള്‍ക്കുമായി 20000 രൂപയില്‍ കൂടുതല്‍ സംഭാവനയായി ഇക്കാലയളവില്‍ മൊത്തം ലഭിച്ചത് 1070 .68 കോടി രൂപയാണ്. ഇതില്‍ 956.77കോടി രൂപയും കോര്‍പറേറ്റ് - ബിസിനസ് സാമ്രാജ്യങ്ങളുടെ സംഭാവനയായിരുന്നുവെന്ന് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആര്‍) റിപ്പോര്‍ട്ടില്‍ പറയുന്നു.
കോര്‍പറേറ്റ് സംഭാവന ഏറ്റവും കൂടുതല്‍ ലഭിച്ചത് ബി.ജെ.പി ക്കാണ്. 2987 ദാതാക്കളില്‍ നിന്നായി 705.81 കോടി രൂപയാണ് അവര്‍ക്കു ലഭിച്ചത്. 167 ദാതാക്കളില്‍ നിന്നായി 198.16 കോടി രൂപ ലഭിച്ച കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. എന്‍.സി.പി (50.73 കോടി), സി.പി.എ (1.89 കോടി), സി.പി.ഐ (18 ലക്ഷം) എന്നീ കക്ഷികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. ബി.എസ്.പി ക്ക് ഇക്കാലയളവില്‍ ഇരുപതിനായിരം രൂപയില്‍ കൂടുതല്‍ സംഭാവനയൊന്നും ലഭിച്ചിട്ടില്ല.
ട്രസ്റ്റ് ആന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് വിഭാഗത്തിലും ബി.ജെ.പിക്കാണ് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത്. ഈ വിഭാഗം നല്‍കിയ മൊത്തം സംഭാവന 432.65 കോടി രൂപയാണ്. ഇതില്‍ 287.69 കോടി രൂപയും ലഭിച്ചത് ബി.ജെപി ക്കാണ്. കോണ്‍ഗ്രസ് (129.16 കോടി), എന്‍.സി.പി (15.78 കോടി) എന്നീ പാര്‍ട്ടികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയ 14 വിഭാഗങ്ങളുടെ ഇടയിലും ബി.ജെപി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്.
https://www.facebook.com/Malayalivartha