കോള്‍ മുറിയുന്നതിന് ടെലികോം കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാനൊരുങ്ങി ട്രായ്
ഫോണ്‍ ചെയ്യുന്നതിനിടെ പലപ്പോഴും നമുക്ക് സംസാരം മുറിഞ്ഞുപോകാറുണ്ട്. സിഗ്നല്‍ പ്രശ്‌നങ്ങളോ മറ്റോ ആണെന്നു വിചാരിച്ച് സംസാരം നിര്‍ത്താറാണ് പതിവ്. എന്നാല്‍ ഇതിനെതിരെ നിയപടിയുമായി ടെലികോം രംഗത്തുവരികയാണ്. ഫോണില്‍ സംസാരത്തിനിടെ കോള്‍ മുറിയുന്നതിനെതിരെ നടപടി കര്‍ശനമാക്കി ട്രായ്.
കോള്‍ മുറിഞ്ഞാല്‍ ടെലികോം കമ്പനികളില്‍ നിന്ന് 10 ലക്ഷം രൂപവരെ പിഴ ഈടാക്കാമെന്ന് ട്രായ് അറിയിച്ചു. ടെലികോം സര്‍ക്കിളിനു പകരം മൊബൈല്‍ ടവര്‍ നോക്കിയാകും ഇനി നിയമലംഘനം അളക്കുക.
ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാണ് ആദ്യ പടിയായി പിഴ ഈടാക്കുക. തുടര്‍ച്ചയായി വീണ്ടും ഇത് ആവര്‍ത്തിച്ചാല്‍ 10 ലക്ഷം വരെ പിഴ ഉയര്‍ത്തും.
നേരത്തെ ഒരു ലംഘനത്തിന് ഒരു ലക്ഷം രൂപയായിരുന്നു പിഴ. മൂന്നാമതും ലംഘിക്കപ്പെട്ടാല്‍ ഇത് രണ്ടു ലക്ഷം രൂപയായി ഉയരും. ഇതാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ പിഴ ഒക്‌ടോബര്‍ ഒന്നിന് നിലവില്‍ വരും.
https://www.facebook.com/Malayalivartha